പെൺകുട്ടികൾക്കായി കരുതിവെക്കാം; സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ എത്ര പലിശ കിട്ടും

By Web Team  |  First Published Feb 15, 2024, 4:57 PM IST

പത്ത് വയസ്സിന് താഴെയുള്ള  പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ  തുറക്കാൻ സാധിക്കുകയുള്ളു. 


രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. സുകന്യ സമൃദ്ധി യോജനയുടെ പലിശ കേന്ദ്രം ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. 

പ പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.

Latest Videos

undefined

മകൾക്ക് 18 വയസ്സ് തികയുമ്പോൾ, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാം. ഇനി നിക്ഷേപത്തിന്റെ കണക്കുകൾ എങ്ങനെയാണെന്ന് നോക്കാം, ഉദാഹരണത്തിന് നിങ്ങൾ 2024-ൽ നിക്ഷേപം ആരംഭിച്ചെന്ന് കരുതുക. മകൾക്ക് 5  വയസ്സാണെന്നും കരുതുക. എല്ലാ മാസവും 4,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പലിശ എത്ര രൂപ ലഭിക്കും? 

2024-ൽ നിക്ഷേപം ആരംഭിച്ചാൽ, 2045-ൽ നിങ്ങൾക്ക് ശക്തമായ റിട്ടേൺ ലഭിക്കും. നിങ്ങൾ എല്ലാ മാസവും 4,000 രൂപ ലാഭിക്കുകയാണെങ്കിൽ, ഒരു വർഷത്തിൽ നിങ്ങൾക്ക് 48,000 രൂപ നിക്ഷേപിക്കാൻ കഴിയും. 15 വർഷത്തേക്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. 2045-ഓടെ  സുകന്യ സമൃദ്ധി യോജനയിൽ 7 ലക്ഷം 20,000 രൂപ നിക്ഷേപിക്കും.

 21 വർഷത്തിനു ശേഷമുള്ള മെച്യൂരിറ്റിയിൽ അതായത് 2045-ൽ നിങ്ങൾക്ക് 15.14 ലക്ഷം പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് നിക്ഷേപ തുകയും പലിശ തുകയും ഒരുമിച്ച് ലഭിക്കും. അത് മൊത്തം 22 ലക്ഷത്തി 34 ആയിരം രൂപ ആയിരിക്കും 

click me!