സറണ്ടർ ചാർജിന്റെ പേരിൽ പിഴിയാൻ പറ്റില്ല; ഇൻഷുറൻസിലെ പുതിയ നിരക്കുകൾ അറിയാം

By Web Team  |  First Published Apr 2, 2024, 11:19 AM IST

ഇൻഷുറൻസ് പോളിസി   സറണ്ടർ ചെയ്യുന്നതിനുള്ള നിരക്കുകൾ മുൻകൂട്ടി വെളിപ്പെടുത്തണമെന്നും ഐആർഡിഎഐ നിർദേശിച്ചിട്ടുണ്ട്


ഏപ്രിൽ 1 മുതൽ ഇൻഷുറൻസ് മേഖലയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട ഒരു മാറ്റം സറണ്ടർ ചാർജുമായി ബന്ധപ്പെട്ടതാണ്. കാലവധി പൂർത്തിയാകുന്നതിന് മുമ്പ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നത് അവസാനിപ്പിക്കുന്നതാണ് പോളിസി  സറണ്ടർ. പുതിയ നിയമ  പ്രകാരം, പോളിസി സറണ്ടർ കാലയളവ് അനുസരിച്ച് പോളിസി സറണ്ടർ മൂല്യം തീരുമാനിക്കും. അതായത്, പോളിസി സറണ്ടർ കാലയളവ് കൂടുന്തോറും സറണ്ടർ മൂല്യം കൂടുതലായിരിക്കും.  ഇൻഷുറൻസ് പോളിസി   സറണ്ടർ ചെയ്യുന്നതിനുള്ള നിരക്കുകൾ മുൻകൂട്ടി വെളിപ്പെടുത്തണമെന്നും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർദേശിച്ചിട്ടുണ്ട്.

ഇത് പ്രകാരം നോൺ-സിംഗിൾ പ്രീമിയത്തിന്റെ സറണ്ടർ മൂല്യം എത്രയായിരിക്കും?

Latest Videos

undefined

രണ്ടാം വർഷത്തിൽ പോളിസി സറണ്ടർ ചെയ്താൽ, അടക്കുന്ന മൊത്തം പ്രീമിയത്തിന്റെ 30%  ലഭിക്കും.
മൂന്നാം വർഷത്തിൽ പോളിസി സറണ്ടർ ചെയ്താൽ, അടച്ച പ്രീമിയത്തിന്റെ 35% നിങ്ങൾക്ക് ലഭിക്കും.
നാലാം മുതൽ ഏഴാം വർഷം വരെ പോളിസി സറണ്ടർ ചെയ്താൽ, അടച്ച പ്രീമിയത്തിന്റെ 50% ലഭിക്കും.
2 വർഷം പൂർത്തിയാകുന്നതിന് മുമ്പ് പോളിസി സറണ്ടർ ചെയ്താൽ, അടച്ച മൊത്തം പ്രീമിയത്തിന്റെ 90% ലഭിക്കും.

സിംഗിൾ പ്രീമിയത്തിന്റെ സറണ്ടർ മൂല്യം എത്രയായിരിക്കും?
മൂന്നാം വർഷത്തിൽ പോളിസി സറണ്ടർ ചെയ്താൽ, അടച്ച പ്രീമിയത്തിന്റെ 75%   ലഭിക്കും.
നാലാം വർഷത്തിൽ പോളിസി സറണ്ടർ ചെയ്താൽ, അടച്ച പ്രീമിയത്തിന്റെ 90%  ലഭിക്കും.
2 വർഷം പൂർത്തിയാകുന്നതിന് മുമ്പ് പോളിസി സറണ്ടർ ചെയ്താൽ, അടച്ച മൊത്തം പ്രീമിയത്തിന്റെ 90% ലഭിക്കും.

ലൈഫ് ഇൻഷുറൻസ് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്  
3 വർഷം വരെയുള്ള പോളിസികൾക്കുള്ള പുതിയ സറണ്ടർ മൂല്യത്തിൽ കാര്യമായ മാറ്റമില്ല.
 നാലാമത്തെയും ഏഴാമത്തെയും വർഷത്തിനിടയിൽ സറണ്ടർ മൂല്യത്തിൽ നേരിയ വർധനയുണ്ട്.
ഏഴാം വർഷത്തിനുശേഷം മിക്ക പോളിസികളും സറണ്ടർ ചെയ്യാനാകില്ല.
 

click me!