ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

By Web Team  |  First Published Mar 31, 2024, 9:47 PM IST

ഐടി സേവന കരാറുകൾക്കായി വിപണിയിൽ ടിസിഎസുമായും വിപ്രോയുമായും മറ്റുള്ളവയുമായും മത്സരിക്കുന്ന ഇൻഫോസിസ്, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലെയും 2024 സാമ്പത്തിക വര്ഷത്തിന്റെയും സാമ്പത്തിക ഫലങ്ങൾ ഏപ്രിൽ 18 ന് പ്രഖ്യാപിക്കും.

ന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ  ഇൻഫോസിസിന് ആദായനികുതി റീഫണ്ട് ഇനത്തിൽ 6,329 കോടി രൂപ ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ റീഫണ്ട് ലഭിച്ചതായി കമ്പനി അറിയിച്ചു. 2016-17 ഒഴികെ, 2007-08 മുതൽ 2018-19 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ മൂല്യനിർണ്ണയ വർഷങ്ങളുമായി ബന്ധപ്പെട്ട പലിശ ഉൾപ്പെടെയുള്ള റീഫണ്ടുകൾ ആണ് ലഭിച്ചത്. കൂടാതെ, 2022-23 മൂല്യനിർണ്ണയ വർഷത്തേക്ക് ആദായനികുതി വകുപ്പ് 2,763 കോടി രൂപ നികുതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇൻഫോസിസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഐടി സേവന കരാറുകൾക്കായി വിപണിയിൽ ടിസിഎസുമായും വിപ്രോയുമായും മറ്റുള്ളവയുമായും മത്സരിക്കുന്ന ഇൻഫോസിസ്, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലെയും 2024 സാമ്പത്തിക വര്ഷത്തിന്റെയും സാമ്പത്തിക ഫലങ്ങൾ ഏപ്രിൽ 18 ന് പ്രഖ്യാപിക്കും.

Latest Videos

ബെംഗളുരു ആസ്ഥാനമായുള്ള ഐടി കമ്പനി, "2024 മാർച്ച് 31-ന് അവസാനിക്കുന്ന ത്രൈമാസത്തിലെയും 2024 സാമ്പത്തിക വർഷത്തിലെയും സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുന്ന പ്രക്രിയയിലാണ് കമ്പനി.

click me!