റെക്കോർഡിട്ട് ഇൻഡിഗോ; ഒന്നും രണ്ടുമല്ല, ഒരു വർഷം സഞ്ചരിച്ചവർ 10 കോടി

By Web TeamFirst Published Dec 20, 2023, 5:20 PM IST
Highlights

വ്യോമയാന വ്യവസായത്തിൽ ഇൻഡിഗോയുടെ സ്ഥാനം ഉറപ്പിക്കുന്ന ചരിത്ര പ്രധാനമായ നേട്ടമാണ് ഇതെന്ന് എയർലൈൻ. 

രു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ഇന്ത്യയിലെ ആദ്യ എയർലൈനായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായ ഇൻഡിഗോ 10 കോടി യാത്രക്കാരെയാണ് വഹിച്ചത്. വ്യോമയാന വ്യവസായത്തിൽ ഇൻഡിഗോയുടെ സ്ഥാനം ഉറപ്പിക്കുന്ന ചരിത്ര പ്രധാനമായ നേട്ടമാണ് ഇതെന്ന് എയർലൈൻ. 

2022 ൽ, ഇൻഡിഗോ 78 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചിരുന്നു. ഇൻഡിഗോ അടുത്തിടെ, പ്രതിദിനം 2,000-ലധികം ഫ്‌ളൈറ്റുകൾ നടത്തുന്ന ആദ്യത്തെ എയർലൈൻ എന്നുള്ള നേട്ടവും കൈവരിച്ചിരുന്നു.  32 അന്താരാഷ്ട്ര ഫ്ലൈറ്റുകൾ ഉൾപ്പടെ 118 സർവീസുകളാണ് ഇൻഡിഗോ നടത്തുന്നതെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 

Latest Videos

ആഭ്യന്തര വ്യോമയാന വിപണിയിൽ നവംബർ വരെ ഇൻഡിഗോ ആധിപത്യം നിലനിർത്തിയിട്ടുണ്ട്. 61.8 ശതമാനമെന്ന ശക്തമായ വിപണി വിഹിതത്തോടുകൂടി അതായത്, ഏറ്റവും വലിയ എതിരാളിയായ എയർ ഇന്ത്യയേക്കാൾ ആറിരട്ടി കൂടുതൽ വിപണി വിഹിതവുമായി ഇൻഡിഗോ മുന്നിലാണ്. 

കഴിഞ്ഞ ആറ് മാസത്തിനിടെ ആഭ്യന്തര കണക്റ്റിവിറ്റി വർധിപ്പിക്കാൻ ഇൻഡിഗോ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇൻഡിഗോ അതിന്റെ നെറ്റ്‌വർക്കിലേക്ക് 20-ലധികം പുതിയ അന്താരാഷ്ട്ര റൂട്ടുകൾ ചേർത്തു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, ബാലി, ഇന്തോനേഷ്യ, സൗദി അറേബ്യയിലെ മദീന തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ പറന്നു തുടങ്ങും. 

ഇൻഡിഗോയുടെ വിപുലീകരണ പദ്ധതികൾ പ്രധാനമാണ്. 500 എയർബസ് എ320 ഫ്ലൈറ്റ് ഇൻഡിഗോയുടെ ഭാഗമാകും. ഏകദേശം 1,000 വിമാനങ്ങൾ ഓർഡർ ചെയ്തവ ലഭിക്കാനുണ്ട്. എക്കാലത്തെയും വലിയ വിമാന ഓർഡറുമായി അടുത്തിടെ ഇൻഡിഗോ ചരിത്രം സൃഷ്ടിചിരുന്നു. 

അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം  യാത്രക്കാരുടെ എണ്ണത്തിൽ ആഭ്യന്തര വിമാനക്കമ്പനികൾ ഗണ്യമായ വളർച്ച കൈവരിച്ചതായി കേന്ദ്രം വെളിപ്പെടുത്തി. 2023 ജനുവരിക്കും 2023 നവംബറിനുമിടയിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1382.34 ലക്ഷം ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികം ആണ് വർധന .

tags
click me!