ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുന്ന ഈ ഘട്ടത്തിൽ യുവ സമ്പന്നരും നിരവധിയുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ ആരാണെന്ന് അറിയാമോ?
ഇന്ത്യയിൽ നൂറുകണക്കിന് ശതകോടീശ്വരന്മാരുണ്ട്. മുകേഷ് അംബാനിയാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ . തൊട്ടുപിറകിൽ ഗൗതം അദാനിയും ഉണ്ട്. ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും പോലുള്ള വ്യവസായികളാണ് ആഗോളതലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുന്ന ഈ ഘട്ടത്തിൽ യുവ സമ്പന്നരും നിരവധിയുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ ആരാണെന്ന് അറിയാമോ? 27-ാം വയസ്സിൽ,സംരംഭക ചരിത്രത്തിൽ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നനായ വ്യക്തിയാണ് പേൾ കപൂർ.
സൈബർ 365 എന്ന തൻ്റെ സ്റ്റാർട്ടപ്പിൻ്റെ ഉയർച്ചയുടെ ഫലമായാണ് പേൾ കപൂർ ആസ്തി വാരികൂട്ടിയത്. 2023 മെയ് മാസത്തിൽ സ്ഥാപിതമായ സൈബർ 365 ഒരു Web3, AI അടിസ്ഥാനമാക്കിയുള്ള OS സ്റ്റാർട്ട്-അപ്പ് ആണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ സൈബർ 365 യൂണികോൺ പദവി നേടുകയും ചെയ്തു. മൂന്നു മാസം. 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വേഗതയേറിയ യൂണികോൺ എന്ന് അറിയപ്പെട്ടു. 1.2 ബില്യൺ ഡോളർ അതായത് ഏകദേശം 9,840 കോടി രൂപ മൂല്യം ഉണ്ട് ഈ കമ്പനിക്ക്. സൈബർ 365 ൻ്റെ സ്ഥാപകനും സിഇഒയുമായ പേൾ കപൂർ, കമ്പനിയിലെ 90% ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്. 1.1 ബില്യൺ ഡോളറിൻ്റെ അതായത് 9,129 കോടി രൂപ ആസ്തിയുണ്ട് ഈ സംരംഭകന് .