ഓട്ടോ, പവർ, ബാങ്കിങ് സെക്ടറുകൾ മുന്നേറി; വീണ്ടും സർവകാല ഉയരം തൊട്ട് ഇന്ത്യൻ ഓഹരിവിപണി

By Web Team  |  First Published Jun 10, 2024, 10:20 PM IST

വീണ്ടും സർവകാല ഉയരം തൊട്ട് ഇന്ത്യൻ ഓഹരിവിപണി.


മുംബൈ: വീണ്ടും സർവകാല ഉയരം തൊട്ട് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 77,000 പോയിന്റും നിഫ്റ്റി 23,400 പോയിന്റും മറികടന്നു. എന്നാൽ വ്യാപാരത്തിന്റെ അവസാനം നേരിയ നഷ്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. ഓട്ടോ, പവർ, ബാങ്കിങ് സെക്ടറുകൾ മുന്നേറ്റമുണ്ടാക്കി.  ഭരണത്തുടർച്ചയും വളർച്ചാ നിരക്ക് ഉയരുമെന്ന ആർബിഐ അനുമാനവുമാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. ആഗോള തലത്തിലും യൂറോപ്യൻ ബാങ്ക് പരിശ നിരക്ക് കുറച്ചതും യു എസ് പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കുന്നതും വിപണിയ്ക്ക് കരുത്തേകി.  നേരത്തെ വോട്ടെണ്ണൽ ദിനത്തിലുണ്ടായ 30 ലക്ഷം കോടിയുടെ നഷ്ടം വിപണി അതിജീവിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തിയിരുന്നു. സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്നു 76787 എന്ന റെക്കോർഡിട്ടു. നിഫ്റ്റിയും നേട്ടത്തിലാണ് അന്ന് വ്യാപാരം അവസാനിപ്പിച്ച്ത്. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും ഓഹരി വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് ഏറ്റവും വലിയ ഉയർച്ചയും തക‍ര്‍ച്ചയുമാണ് വിപണി കണ്ടത്.

Latest Videos

undefined

മോദി തരംഗം ആഞ്ഞടിക്കുമെന്ന സൂചനയിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ ഓഹരി വിപണി സർവ്വകാല റെക്കോർഡിട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി മോദി പ്രഭാവത്തിനേറ്റ തിരിച്ചടി വിപണിയിൽ പ്രതിഫലിച്ചു. നാല് വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് അന്ന് വിപണി നേരിട്ടത്. അതിൽ നിന്നും നേരിയ പുരോഗതി അടുത്ത ദിവസങ്ങളിൽ ഉണ്ടായെങ്കിലും ഏഴാം തിയതി ഗണ്യമായ വളർച്ചയാണ് ഉണ്ടായത്. നരേന്ദ്ര മോദിയെ മൂന്നാം തവണയും നയിക്കാൻ എൻഡിഎ സഖ്യകക്ഷികൾ പിന്തുണ അറിയിച്ചതോടെ സർക്കാർ രൂപീകരണത്തിൽ വ്യക്തത വന്നു. ഇത് വിപണി വികാരത്തെ ഉയർത്താൻ സഹായിച്ചെന്നാണ് വിലയിരുത്തൽ.  

മ്യൂച്ച്വൽ ഫണ്ടുകളിൽ റെക്കോഡ് നിക്ഷേപം; പണമൊഴുക്കി ഇന്ത്യക്കാർ, കണക്കുകള്‍ ഇങ്ങനെ..

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!