ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ 'ലോകത്തിലെ മികച്ച 38 കാപ്പികളുടെ' പുതിയ റേറ്റിംഗ് ലിസ്റ്റ് പുറത്തിറക്കി.
ലോകമെമ്പാടും കോഫി പ്രേമികളുണ്ട്‍. അതുപോലെതന്നെ വൈവിധ്യമാർന്ന കോഫികളും ലോകത്തുണ്ട്. വിവിധ തരത്തിലുള്ള കോഫി ബീൻസുകള്‍ക്ക് വിവിധ രുചികളാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ . ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ 'ലോകത്തിലെ മികച്ച 38 കാപ്പികളുടെ' പുതിയ റേറ്റിംഗ് ലിസ്റ്റ് പുറത്തിറക്കി. പട്ടികയിൽ ഒന്നാം സ്ഥാനത്ത് 'ക്യൂബൻ എസ്പ്രെസോ' ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഫിൽറ്റർ കോഫി രണ്ടാം സ്ഥാനത്തുമാണ്.
ലോകത്തിലെ ഏറ്റവും മികച്ച 10 കോഫികള്‍ ഏതെല്ലാമാണ്
undefined
1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)
2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)
3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)
4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)
5. കാപ്പിച്ചിനോ (ഇറ്റലി)
6. ടർക്കിഷ് കോഫി (തുർക്കിയെ)
7. റിസ്ട്രെറ്റോ (ഇറ്റലി)
8. ഫ്രാപ്പെ (ഗ്രീസ്)
9. ഐസ്‌കാഫി (ജർമ്മനി)
10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)
അതേസമയം. 2023 മുതൽ കാപ്പിപൊടിയുടെ വില മുകളിലേക്കാണ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കാപ്പികുരുവിന്റെ വില. കാപ്പിക്കുരു ക്ഷാമം രൂക്ഷമാകുന്നതോടെയാണ് കാപ്പി, കാപ്പിപ്പൊടി എന്നിവയുടെ വില ഉയരുമെന്നാണ് റിപ്പോർട്ട്.
ഉയർന്ന ഗുണമേന്മയുള്ള പ്രീമിയം കാപ്പിയായ അറബിക്ക ബീൻസ് ഉപയോഗിച്ചുള്ള കാപ്പി ഉപയോഗിക്കാൻ ആഗ്രഹിക്കുമെങ്കിലും വില ഉയർന്നതിനാൽ പലപ്പോഴും താരതമ്യേന വില കുറഞ്ഞ റോബസ്റ്റ ബീൻസ് ഉപയോഗിക്കാൻ നിരബന്ധിതരാകാറുണ്ട്. എന്നാൽ ഇപ്പോൾ വില കുറഞ്ഞ റോബസ്റ്റ ബീൻസിന്റെയും വില ഉയരുകയാണ്.
റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് വളച്ചെലവ് ഉയർന്നതോടെ കർഷകർ അവോക്കാഡോ, ദുരിയാൻ തുടങ്ങിയ കൂടുതൽ ലാഭകരമായ വിളകൾ നട്ടുപിടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കുരു ഉത്പാദകരായ വിയറ്റ്നാം പോലും നാല് വര്ഷത്തിനടയിലെ ഏറ്റവും മോശമായ വിളവെടുപ്പാണ് നടത്തുന്നത്. രണ്ടാമത്തെ ഉത്പാദകരായ ബ്രസീലിൽ വരൾച്ച മൂലം വിളകൾ നശിച്ചു. കനത്ത മഴയെത്തുടർന്ന് ഇന്തോനേഷ്യയുടെ ഉൽപ്പാദനം ബാധിക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ട്