ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലം ചെയ്തു; 19 ലക്ഷത്തിൽ തുടങ്ങി അവസാനിച്ചത് ഈ തുകയിൽ

By Web Team  |  First Published Jan 6, 2024, 4:48 PM IST

ഒളിവിൽപ്പോയ മാഫിയ ഡോണും ആഗോള ഭീകരനുമായ ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാലം ചിലവഴിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ സ്വത്തുക്കൾ ലേലം ചെയ്തു.


മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ നാല് വസ്തുവകകൾ ലേലം ചെയ്തു. ഇതിൽ ഒന്ന് ജനുവരി 5-ന് നടന്ന ലേലത്തിൽ 2 കോടി രൂപയ്ക്ക് (240,580 യുഎസ് ഡോളർ) വിറ്റു. 

ഒളിവിൽപ്പോയ മാഫിയ ഡോണും ആഗോള ഭീകരനുമായ ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാലം ചിലവഴിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ സ്വത്തുക്കൾ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം ലേലത്തിന് വെച്ചിരുന്നു. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം കണ്ടുകെട്ടിയ സ്വത്തുക്കളാണിത്.

Latest Videos

undefined

നാല് വസ്തുവകകളാണ് ലേലത്തിൽ വെച്ചത്. ഇതിൽ രണ്ടെണ്ണത്തിന് ലേലമൊന്നും ലഭിച്ചില്ല. അതേസമയം മുൻ ശിവസേന നേതാവും അഭിഭാഷകനുമായ ശ്രീവാസ്തവയാണ് 2 കോടി രൂപയ്ക്ക് ഒരു ഭൂമി വാങ്ങിയത്. അധോലോക കുറ്റവാളിയുടെ സ്ഥലം വാങ്ങാനുള്ള കാരണം, പ്ലോട്ടിന്റെ സർവേ നമ്പറും ന്യൂമറോളജി അനുസരിച്ച് തനിക്ക് അനുകൂലമായ ഒരു നമ്പറും ഒന്നായതിനാലാണ് എന്ന് അജയ് ശ്രീവാസ്ത പറഞ്ഞു. ഈ സ്ഥലത്ത് സനാതന പാഠശാല (മതപാഠശാല) തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ലേലത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന്റെ ജന്മസ്ഥലമായ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ നാല് വസ്തുവകകളും വിൽപ്പനയ്‌ക്കുണ്ടായിരുന്നു. നവംബർ മുതലുള്ള ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരമാണ് ലേലം നടത്തിയത്, 

വസ്തുവകകളുടെ മൂല്യം എത്രയാണ്?

നാല് വസ്തുവകകളുടെയും കരുതൽ വില 19.2 ലക്ഷം രൂപയായിരുന്നു. ഇ-ലേലം, പൊതുലേലം,  സീൽ ചെയ്ത കവറിലെ ടെൻഡർ എന്നിങ്ങനെ മൂന്ന് രീതികളിലാണ് ലേലം നടന്നത്.

വസ്തുവകകൾ ഏതൊക്കെ? 
 
(1) 10,420.5 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂമി - 9.4 ലക്ഷം രൂപ (11,306 ഡോളർ)

(2) 8,953 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രോപ്പർട്ടി - 8 ലക്ഷം (9,622 ഡോളർ)

(3) 171 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രോപ്പർട്ടി - 15,440 185.7 ഡോളർ)

(4) ,730 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രോപ്പർട്ടി - 1.5 ലക്ഷം 

click me!