ആരാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന കാര്യത്തിൽ തര്ക്കമില്ല. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തന്നെയാണ് ഒന്നാമൻ.
ശതകോടീശ്വരന്മാരുടെ പട്ടിക അറിയാൻ ഭൂരിഭാഗം ആളുകൾക്കും കൗതുകം ആയിരിക്കും പ്രത്യേകിച്ച് അത് സ്വന്തം രാജ്യത്തിന്റേതാകുമ്പോൾ. ഇന്ത്യയിൽ നിന്ന് 94 പുതുമുഖങ്ങൾ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ പ്രവേശിച്ചതായി ഹുറൺ ഇന്ത്യ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതോടെ രാജ്യത്തെ ശതകോടീശ്വരൻമാരുടെ എണ്ണം 271-ൽ എത്തി. ആരാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന കാര്യത്തിൽ തര്ക്കമില്ല. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തന്നെയാണ് ഒന്നാമൻ. മാത്രമല്ല, ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2024-ൻ്റെ ആദ്യ 10-ൽ ഇടം നേടിയ ഏക ഇന്ത്യക്കാരനും അംബാനിയാണ്. 115 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ആഗോള പട്ടികയിൽ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി.
ഹുറുൺ ഗ്ലോബൽ സമ്പന്ന പട്ടികയുടെ 13-ാം പതിപ്പാണ്.ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി ആഗോള സമ്പന്നരുടെ പട്ടികയിൽ 15-ാം സ്ഥാനത്താണ്. 61 കാരനായ അദാനിയുടെ ആസ്തി 86 ബില്യൺ ഡോളറാണ്,
undefined
യുഎസിനുശേഷം ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ ചേർത്തത് ഇന്ത്യയാണ് . ഇതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം റെക്കോർഡ് തലത്തിലേക്ക് വളർന്നു. ബെയ്ജിംഗിനെ പിന്തള്ളി മുംബൈ ഏഷ്യയുടെ ശതകോടീശ്വരൻ തലസ്ഥാനവും ആഗോളതലത്തിൽ മികച്ച മൂന്ന് നഗരങ്ങളിന് ഒന്നും ആയിത്തീർന്നു എന്ന് ഹുറൂൺ റിപ്പോർട്ട് ചെയർമാനും ചീഫ് ഗവേഷകനുമായ റൂപർട്ട് ഹൂഗ്വെർഫ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ശതകോടീശ്വരൻമാരുണ്ടാകുന്ന നഗരം മുംബൈ ആണ്. പാം ബീച്ച്, ഇസ്താംബുൾ, മെക്സിക്കോ സിറ്റി, മെൽബൺ എന്നിവയാണ് ഹുറൂണിലെ മികച്ച 30 നഗരങ്ങളിൽ ഇടംപിടിച്ച മറ്റ് നഗരങ്ങൾ. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ളത് (119), തൊട്ടുപിന്നിൽ ലണ്ടനാണ് (97).