ഉപയോക്താക്കൾക്ക് അവരുടെ ആദായനികുതി റീഫണ്ട് സ്റ്റാറ്റസ് അറിയാനും പലവിധ മാർഗങ്ങളുണ്ട്.
ആദായനികുതി ഫയൽ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരു കാത്തിരിപ്പാണ്, റീഫണ്ട് കിട്ടിയാൽ മാത്രമേ അത് അവസാനിക്കൂ. അതുവരെ അപേക്ഷ നിരസിക്കുമോ എന്നൊക്കെയുള്ള ആധികളായിരിക്കും അപേക്ഷകന്. ഉപയോക്താക്കൾക്ക് അവരുടെ ആദായനികുതി റീഫണ്ട് സ്റ്റാറ്റസ് അറിയാനും പലവിധ മാർഗങ്ങളുണ്ട്. നികുതിദായകർക്ക് TIN-NSDL വെബ്‌സൈറ്റിൽ നിന്നോ, ആദായനികുതി പോർട്ടലിൽ (ഐ-ടി പോർട്ടൽ) മുഖേനയോ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം. .
ആദായ നികുതി റീഫണ്ട് നില ഈസിയായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ നോക്കാം
undefined
1- ആദ്യം ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക.
2 - തുടർന്ന് 'ക്വിക്ക് ലിങ്ക്സ് സെക്ഷനിൽ നിന്നും നോ യുവർ റീ ഫണ്ട് സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക.
3- നിങ്ങളുടെ പാൻ നമ്പർ, മൂല്യനിർണ്ണയ വർഷം (നിലവിലെ വർഷത്തേക്കുള്ള 2023-24), മൊബൈൽ നമ്പർ എന്നിവ നൽകുക
4- നിങ്ങളുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ഒടിപി പൂരിപ്പിക്കുക.
5- തുടർന്ന്, ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് കാണിക്കും. മാത്രമല്ല, നിങ്ങളുടെ ഐടിആർ ബാങ്ക് വിശദാംശങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതും, കാണിക്കും
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ഫോം 16 എ, 16 ബി, 16 സി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോം 26 എഎസ്, നിക്ഷേപ തെളിവുകൾ, വാടക കരാർ, വിൽപ്പന രേഖ, ഡിവിഡന്റ് വാറന്റുകൾ എന്നീ രേഖകൾ ആവശ്യമായി വരും. ഓർക്കുക, ഐടിആർ 2024-25 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നതും വേഗം ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.