ICL ഫിൻകോർപ് സെക്യൂർഡ് NCD പബ്ലിക് ഇഷ്യൂ ഏപ്രിൽ അഞ്ച് മുതൽ

By Web Team  |  First Published Apr 5, 2024, 6:38 PM IST

1000 രൂപ മുഖവിലയുള്ള ഇഷ്യൂ, ഏപ്രിൽ 23 വരെ ലഭ്യമാണ്. മിനിമം ആപ്ലിക്കേഷൻ തുക 10,000 രൂപ.


ഐ.സി.എൽ ഫിൻകോർപ് സെക്യൂർഡ് റെഡീമബിൾ NCD-കൾ പ്രഖ്യാപിച്ചു. Acuite BBB- STABLE റേറ്റിങ്ങ് ഉള്ളവയാണ് ഇവ. ഏപ്രിൽ അഞ്ച് മുതൽ സബ്സ്ക്രിപ്ഷൻ ആരംഭിക്കും. എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാം. 1000 രൂപ മുഖവിലയുള്ള ഇഷ്യൂ, ഏപ്രിൽ 23 വരെ ലഭ്യമാണ്. മിനിമം ആപ്ലിക്കേഷൻ തുക 10,000 രൂപ.

കാലവധി 68 മാസമാണ്. 13.73% ആണ് വാ​ഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഉയർന്ന പലിശനിരക്ക്. ഓപ്ഷനുകളെക്കുറിച്ച് കൂടുതലറിയാനും ഇഷ്യൂ ഘടന മനസ്സിലാക്കാനും നിക്ഷേപകർക്ക് www.iclfincorp.com എന്ന വെബ്സൈറ്റിൽ നിന്നും ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. ഇതേ വെബ്സൈറ്റിൽ നിന്നുതന്നെ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം.

Latest Videos

undefined

നിക്ഷേപകർക്ക് അടുത്തുള്ള ഐ.സി.എൽ ഫിൻകോർപ് ശാഖ സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.

നിക്ഷേപകർക്ക് ആകർഷകമായ ആദായനിരക്കും ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിത സേവനമാണ് ഉറപ്പുനൽകുന്നതെന്ന് ഐ.സി.എൽ ഫിൻകോർപ് അറിയിച്ചു. ഈ ഇഷ്യൂവിലൂടെ ലഭിക്കുന്ന പണം ​ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും നൂതന സാമ്പത്തിക സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ഉപയോ​ഗിക്കാനാണ് തീരുമാനമെന്ന് ഐ.സി.എൽ ഫിൻകോർപ് അറിയിച്ചു.

കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടകം, തെലങ്കാന, ഒഡീഷ, ​ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഐ.സി.എൽ ഫിൻകോർപ് പ്രവർ‌ത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ 92 വർഷത്തെ സേവന പാരമ്പര്യമുള്ള ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എൻ.ബി.എഫ്.സി സ്ഥാപനമായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സിനെ ഐ.സി.എൽ ഫിൻകോർപ് ഏറ്റെടുത്തിരുന്നു.

​ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെന്റ്സ്, ബിസിനസ് ലോൺ തുടങ്ങിയ ധനകാര്യ സേവനങ്ങൾ ഐ.സി.എൽ ഫിൻകോർപ് നൽകുന്നുണ്ട്. കൂടാതെ ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ, ഹെൽത് ഡയ​ഗ്നോസ്റ്റിക്സ്, ചാരിറ്റബൾ ട്രസ്റ്റുകൾ തുടങ്ങിയ മേഖലയിലും സാന്നിധ്യമുണ്ട്. കെ.ജി അനിൽകുമാറാണ് ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി.

 

click me!