ആധാർ കാർഡിലെ ക്യുആർ കോഡ് വെറുതെയല്ല; സ്കാൻ ചെയ്താൽ എന്തൊക്കെ അറിയാം

By Web Team  |  First Published Feb 12, 2024, 5:13 PM IST

പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. ഇതെങ്ങനെ പരിധോധിക്കാം? ആധാർ കാർഡിന്റെ വലതുവശത്തുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കാം. 


കേന്ദ്ര, സംസ്ഥാന ആനുകൂല്യങ്ങൾ നേടാൻ ഉൾപ്പടെ രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്ത്യയിലെ ഓരോ പൗരനും യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാർ കാർഡ് നൽകുന്നത്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. ഇതെങ്ങനെ പരിധോധിക്കാം? ആധാർ കാർഡിന്റെ വലതുവശത്തുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കാം. 

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് എന്നിവയുള്ള സ്‌മാർട്ട്‌ഫോണുകൾക്കായി യുഐഡിഎഐയുടെ എംആധാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐ അംഗീകരിച്ച ക്യുആർ കോഡ് സ്‌കാനിംഗ് ആപ്പ്  ഉപയോഗിച്ച് മാത്രമേ ആധാറിലെ  ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയൂ. "uidai.gov.in" എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിൻഡോസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

Latest Videos

undefined

യുഐഡിഎഐയുടെ വെബ്‌സൈറ്റ് പ്രകാരം ആധാർ ക്യുആർ കോഡുകളിൽ താമസക്കാരൻ്റെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, ആധാർ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്നു. 
 
എം ആധാർ ആപ്പ് വഴി ക്യുആർ സ്കാൻ ഉപയോഗിച്ച് ആധാർ എങ്ങനെ പരിശോധിക്കാം:

ഘട്ടം 1: ആദ്യം, എം ആധാർ ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക.

ഘട്ടം 2: തുടർന്ന് ക്യുആർ കോഡ് സ്കാനർ എടുക്കുക 

ആധാർ കാർഡിൻ്റെ എല്ലാ പകർപ്പുകളിലും ഒരു ക്യുആർ കോഡ് ഉണ്ടാകും.

ഘട്ടം 3: ഇപ്പോൾ, ആധാറിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

ആധാർ ഉടമയുടെ പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം, ഫോട്ടോ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ കാണാൻ സാധിക്കും.  ഈ വിശദാംശങ്ങൾ യുഐഡിഎഐ ഡിജിറ്റലായി ഒപ്പിട്ടതും ആധികാരികമാക്കാവുന്നതുമാണ്.

click me!