കോടീശ്വരനാകാം, ഒപ്പം നികുതി ഇളവും; പിപിഎഫ് എങ്ങനെ ഓൺലൈനായി ആരംഭിക്കാം

By Web Team  |  First Published Jan 10, 2024, 7:10 PM IST

20 വയസ്സിൽ ഒരാൾ എല്ലാ വർഷവും 1.5 ലക്ഷം രൂപ പിപിഎഫിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, അയാൾക്ക് അടുത്ത 25 വർഷത്തിനുള്ളിൽ, അതായത് 45 വയസ്സിൽ കോടീശ്വരനാകാം


നികുതി ഇളവ് ലഭിക്കുന്നതിനുള്ള ഏറെ ആകർഷകമായ നിക്ഷേപമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് കണക്കാക്കപ്പെടുന്നത്. പിപിഎഫിൽ നിക്ഷേപിക്കുന്നതിലൂടെ, ഗ്യാരണ്ടീഡ് റിട്ടേണുകൾക്കൊപ്പം നികുതി ഇളവിന്റെ ആനുകൂല്യവും   ലഭിക്കും.മൊത്തം 15 വർഷത്തേക്ക്   പിപിഎഫിൽ നിക്ഷേപിക്കാം. നിക്ഷേപകർക്ക് എല്ലാ വർഷവും 500 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ   നിക്ഷേപിക്കാൻ അവസരം ഉണ്ട്. നിക്ഷേപിച്ച തുകയുടെ 7.1 ശതമാനം പലിശ ലഭിക്കും.ഇതോടൊപ്പം, പിപിഎഫിൽ നിക്ഷേപിക്കുമ്പോൾ,ആദായനികുതിയുടെ സെക്ഷൻ 80 സി അനുസരിച്ച്  ആദായനികുതി ഇളവ് ലഭിക്കും .15 വർഷത്തേക്ക് ഓരോ വർഷവും 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ    40.68 ലക്ഷം രൂപ ലഭിക്കും. അതേ സമയം  നിക്ഷേപിക്കുന്ന തുക 22.50 ലക്ഷം രൂപ മാത്രമാണ്, അതിന് 18.18 ലക്ഷം രൂപ പലിശയായി ലഭിക്കും. 20 വയസ്സിൽ ഒരാൾ എല്ലാ വർഷവും 1.5 ലക്ഷം രൂപ പിപിഎഫിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, അയാൾക്ക് അടുത്ത 25 വർഷത്തിനുള്ളിൽ, അതായത് 45 വയസ്സിൽ കോടീശ്വരനാകാം. ഇതിനുശേഷം,  വേണമെങ്കിൽ, റിട്ടയർമെന്റ് വരെ ഈ തുക പിപിഎഫിൽ വീണ്ടും നിക്ഷേപിക്കാം

ഒരു പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം?

വിപണിയിലെ ചാഞ്ചാട്ടം ബാധിക്കാത്ത പിപിഎഫ്  സ്കീം, സ്ഥിരവും ഉറപ്പുള്ളതുമായ വരുമാനം നൽകുന്നു, കുറഞ്ഞ റിസ്ക് ഇഷ്ടപ്പെടുന്ന നിക്ഷേപകർക്ക് ഇത് മികച്ച  റിട്ടയർമെന്റ് സേവിംഗ്സ് ഓപ്ഷനാണ്. കൂടാതെ, 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപിച്ച മൂലധനത്തിന് ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കും.   സൗകര്യത്തിനനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും പിപിഎഫ് നിക്ഷേപം ആരംഭിക്കാവുന്നതാണ്.

പിപിഎഫ് എങ്ങനെ  ഓൺലൈനായി ആരംഭിക്കാം

 പിപിഎഫ് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നതിന്,  ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കണം. അതിന്

ഘട്ടം 1: ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി   അക്കൗണ്ട് ആക്‌സസ് ചെയ്യുക.

ഘട്ടം 2: "ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ സ്വന്തം അക്കൗണ്ട് ആണെങ്കിൽ " സെൽഫ് അക്കൗണ്ട്" ഓപ്ഷൻ തിരഞ്ഞെടുക്കുക.  പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലാണ്   അക്കൗണ്ട് തുറക്കുന്നതെങ്കിൽ 'മൈനർ അക്കൗണ്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 4: അപേക്ഷാ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ നൽകുകയും നൽകിയ വിവരങ്ങളുടെ കൃത്യത രണ്ടുതവണ പരിശോധിക്കുകയും ചെയ്യുക.

 

Latest Videos

tags
click me!