പെൻഷൻകാർ ശ്രദ്ധിക്കുക; എന്‍പിഎസ് അക്കൗണ്ടുമായി ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം

By Web Team  |  First Published Mar 3, 2024, 3:14 PM IST

എൻപിഎസ് അക്കൗണ്ട് ആധാറുമായി ഓൺലൈനിൽ ലിങ്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ അറിയാം 


ന്ത്യൻ പൗരന്മാർക്ക് അവരുടെ വാർദ്ധക്യത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയാണ് ദേശിയ പെൻഷൻ പദ്ധതി അഥവാ എന്‍പിഎസ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് എന്‍പിഎസിനെ നിയന്ത്രിക്കുന്നത്. 2009 ല്‍ തുടങ്ങിയ എന്‍പിഎസ് വ്യക്തികൾക്ക് സുരക്ഷിതമായ വിരമിക്കൽ ഉറപ്പാക്കുന്നു. കഴിഞ്ഞ മാസം, എന്‍പിഎസ് അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് ഇനി പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം എടുത്തത്. 

നിരവധി സേവനങ്ങൾ ആക്സസ് ചെയ്യുന്നതിന് എൻപിഎസ് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാണ്. ആവശ്യമുള്ളപ്പോൾ വ്യക്തികൾക്ക് അവരുടെ പെൻഷൻ ക്ലെയിം ചെയ്യുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല, വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വ്യാജരേഖകൾ തടയുന്നതിന്, എൻപിഎസിനു കീഴിലുള്ള പെൻഷൻ അക്കൗണ്ടുകളുമായി ആധാർ കാർഡ് വിശദാംശങ്ങൾ ബന്ധിപ്പിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. .

Latest Videos

undefined


എൻപിഎസ് അക്കൗണ്ട് ആധാറുമായി ഓൺലൈനിൽ ലിങ്ക് ചെയ്യുന്നതിനുള്ള വഴി 

ഘട്ടം 1: https://enps.nsdl.com/eNPS/NationalPensionSystem.html എന്ന പോർട്ടൽ സന്ദർശിക്കുക.
ഘട്ടം 2: മെനുവിൽ നിന്ന് 'രജിസ്ട്രേഷൻ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ നൽകി 'ഒട്ടിപി (വണ്‍ ടൈം പാസ്സ്‌വേർഡ്) സൃഷ്ടിക്കുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഒട്ടിപി  ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ, 'പ്രോസീഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: നിയുക്ത സ്ഥലത്ത് ലഭിച്ച ഒട്ടിപി  നൽകി 'തുടരുക' ക്ലിക്ക് ചെയ്തുകൊണ്ട് മുന്നോട്ട് പോകുക.
ഘട്ടം 6: എൻപിഎസ് രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നിങ്ങളുടെ അക്നോളജ്മെൻ്റ് നമ്പർ ലഭിക്കുന്നതിന് ആവശ്യമായ പേയ്മെൻ്റ് നടത്തുക.
ഘട്ടം 7: നിങ്ങളുടെ പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ (PRAN) ലഭിക്കുന്നതിന് നിങ്ങളുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ അവലോകനം ചെയ്ത് സമർപ്പിക്കുക.

click me!