എസ്ബിഐയുടെ സൂപ്പർ സ്‌കീം; നിക്ഷേപത്തിലൂടെ എങ്ങനെ അധിക വരുമാനം നേടാം?

By Web Team  |  First Published Jun 20, 2024, 3:37 PM IST

എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ, ഒരു നിക്ഷേപകന് 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് പണം നിക്ഷേപിക്കാം. നിങ്ങൾ തുക നിക്ഷേപിച്ച കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് എന്ത് പലിശ നിരക്ക് ബാധകമാണോ, അത് ഈ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമിലും ബാധകമായിരിക്കും.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി നിരവധി സ്കീമുകൾ . ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യാറുണ്ട്. ഉപഭോക്താക്കൾക്ക് പൂർണ്ണമായ സാമ്പത്തിക സുരക്ഷയും മൂലധന വളർച്ചയും നൽകാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. എസ്ബിഐ ഉപഭോക്താക്കൾക്കായി ഒരു ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം നൽകുന്നു. സേവിംഗ്സ് അക്കൗണ്ടുകളേക്കാളും പരമ്പരാഗത നിക്ഷേപ പദ്ധതികളേക്കാളും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാൽ, എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ഒരു നിക്ഷേപകൻ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. അതായത് ആദ്യം വലിയ തുക നിക്ഷേപിച്ച ശേഷം  മൊത്തം തുക തുല്യമായ പ്രതിമാസ തവണകളായി പലിശയടക്കം തിരികെ നൽകും. 

എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ, ഒരു നിക്ഷേപകന് 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് പണം നിക്ഷേപിക്കാം. നിങ്ങൾ തുക നിക്ഷേപിച്ച കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് എന്ത് പലിശ നിരക്ക് ബാധകമാണോ, അത് ഈ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമിലും ബാധകമായിരിക്കും. നിക്ഷേപകർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഓരോ മാസവും നിക്ഷേപ തുകയുടെ ഒരു തുല്യ വിഹിതം പലിശയോടൊപ്പം നൽകുന്നതിനാൽ നിക്ഷേപ തുക കുറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെ നിക്ഷേപ തുക കുറയുമ്പോൾ പലിശ തുക ഓരോ മാസവും കുറയുകയും  ചെയ്യും. ഇത് തുടരുമ്പോൾ എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപകന് ഒരു തുകയും ലഭിക്കില്ല 

Latest Videos

undefined

എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൻ്റെ സവിശേഷതകൾ:

1. എസ്ബിഐയുടെ ഏത് ശാഖയിലും ഒരാൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം.

2. ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്.

3. ഈ സ്കീമിനുള്ള പരമാവധി നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ല.

4. നിങ്ങളുടെ അഭാവത്തിൽ എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമിൽ നിന്ന് റിട്ടേൺ ലഭിക്കുന്നതിന് നോമിനികളെ നാമനിർദ്ദേശം ചെയ്യാം.

5. റിട്ടേണുകളിൽ പ്രധാന തുകയും പലിശയും ഉൾപ്പെടുന്നു.

6.  ഈ സ്കീമിനും അവരുടെ ടേം ഡെപ്പോസിറ്റ് നിക്ഷേപങ്ങൾക്കും ഒരു പാസ്ബുക്ക് ലഭിക്കും.

7. ഒരാൾക്ക് 36, 60, 84, അല്ലെങ്കിൽ 120 മാസങ്ങൾക്കിടയിലുള്ള നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാം.

8. പ്രത്യേക സന്ദർഭങ്ങളിൽ ആന്വിറ്റി ഡെപ്പോസിറ്റ് ബാലൻസ് തുകയുടെ 75% ഓവർഡ്രാഫ്റ്റ് അല്ലെങ്കിൽ ലോൺ സൗകര്യം നൽകാൻ ബാങ്ക് ബാധ്യസ്ഥനാണ്. 

 

tags
click me!