ആധാർ ഉണ്ടെങ്കിൽ ഇ-പാൻ കാർഡ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം; വഴികൾ ഇതാ

By Web Team  |  First Published Jan 12, 2024, 3:34 PM IST

പാൻ കാർഡ് എവിടെയെങ്കിലും നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ആദായ നികുതിയുടെ പുതിയ വെബ്‌സൈറ്റിൽ നിന്ന് നിങ്ങളുടെ ഇ-പാൻ കാർഡ് ഇപ്പോൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.


രാജ്യത്തെ ഒരു പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ എടുക്കുന്നതിനോ ഐടിആർ ഫയൽ ചെയ്യുന്നതിനോ എല്ലായിടത്തും പാൻ കാർഡ് നിർബന്ധമാണ്.

പാൻ കാർഡ് എവിടെയെങ്കിലും നഷ്ടപ്പെട്ടാൽ എന്തുചെയ്യും? വിഷമിക്കേണ്ടതില്ല. ആദായ നികുതിയുടെ പുതിയ വെബ്‌സൈറ്റിൽ നിന്ന് നിങ്ങളുടെ ഇ-പാൻ കാർഡ് ഇപ്പോൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം. ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ആധാർ നമ്പർ ഉണ്ടായാൽ മതി. 

Latest Videos

undefined

ആധാർ നമ്പർ ഉപയോഗിച്ച് പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

1. ആദ്യം ഇൻകം ടാക്സ് വെബ്സൈറ്റ് https://www.incometax.gov.in/iec/foportal ലേക്ക് ലോഗിൻ ചെയ്യുക.
2. ഇപ്പോൾ ‘Instant E PAN’ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
3. ഇതിന് ശേഷം, ‘New E PAN’ ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ പാൻ കാർഡ് നമ്പർ നൽകുക .
5. നിങ്ങളുടെ പാൻ നമ്പർ നിങ്ങൾക്ക് ഓർമ്മയില്ലെങ്കിൽ, നിങ്ങളുടെ ആധാർ നമ്പർ നൽകുക .
6. നിരവധി നിബന്ധനകളും വ്യവസ്ഥകളും ഇവിടെ നൽകിയിരിക്കുന്നു, അവ ശ്രദ്ധാപൂർവ്വം വായിക്കുക, തുടർന്ന് 'അംഗീകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ OTP വരും, അത് നൽകുക.
8. നൽകിയിരിക്കുന്ന വിശദാംശങ്ങൾ വായിച്ചതിനുശേഷം 'സ്ഥിരീകരിക്കുക'.
10. ഇപ്പോൾ നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് PDF ഫോർമാറ്റിൽ അയയ്ക്കും.
11. നിങ്ങളുടെ ‘ഇ-പാൻ’ ഡൗൺലോഡ് ചെയ്യാം. .

click me!