നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരു അസുഖം. പ്രമേഹം വിവിധ രൂപങ്ങളിൽ വരുന്നു - ടൈപ്പ് 1, ടൈപ്പ് 2, ഗർഭാവസ്ഥ - ഓരോന്നിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, ആരോഗ്യ ഇൻഷുറൻസ് കേവലം ഒരു സാമ്പത്തിക സഹായമായി മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമായി കൂടി ഉയർന്നുവരുന്നു.
നമ്മുടെ ആരോഗ്യ സംരക്ഷണം പലപ്പോഴും വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ജീവിതശൈലി, പോഷകാഹാരം,രോഗ പ്രതിരോധം എന്നിവ വ്യത്യസ്തമായ പങ്ക് വഹിക്കുന്നു. രോഗം ഒഴിവാക്കുക മാത്രമല്ല, ശാരീരികവും മാനസികവും സാമ്പത്തികവുമായ വശങ്ങൾ കൂടി ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്നത്തെ കാലത്ത് പ്രമേഹമാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരു അസുഖം. പ്രമേഹം വിവിധ രൂപങ്ങളിൽ വരുന്നു - ടൈപ്പ് 1, ടൈപ്പ് 2, ഗർഭാവസ്ഥ - ഓരോന്നിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, ആരോഗ്യ ഇൻഷുറൻസ് കേവലം ഒരു സാമ്പത്തിക സഹായമായി മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമായി കൂടി ഉയർന്നുവരുന്നു.
ശരിയായ ആരോഗ്യ ഇൻഷുറൻസ് കണ്ടെത്താം
undefined
ആരോഗ്യ ഇൻഷുറൻസ് പ്ലാൻ: ഇൻസുലിൻ കവറേജ്, പതിവ് പരിശോധനകൾ, പ്രമേഹത്തിന് പ്രത്യേക മരുന്നുകൾ എന്നിവ പോലുള്ള ഘടകങ്ങൾ പരിഗണിച്ചായിരിക്കണം പോളിസി തിരഞ്ഞെടുക്കേണ്ടത്. പ്രമേഹ പരിരക്ഷയുള്ള ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഉപഭോക്താക്കൾക്ക് പ്രയോജനകരമാണ്
പ്രമേഹ പരിരക്ഷ മനസ്സിലാക്കുക: പല പ്ലാനുകളും അധിക പ്രീമിയം ഈടാക്കി പ്രമേഹ പരിരക്ഷ ഉറപ്പാക്കുന്നു. 24 മുതൽ 48 മാസം വരെ കാത്തിരിപ്പ് കാലാവധി ഇതിന് ബാധകമാണ് . പോളിസി ഇഷ്യു ചെയ്ത് 90 ദിവസത്തിനുള്ളിൽ പ്രമേഹ ലക്ഷണങ്ങൾ ഉണ്ടായാൽ, അവ മുമ്പേ ഉള്ളതായി കണക്കാക്കില്ല, ക്ലെയിമുകൾ ഉന്നയിക്കാവുന്നതാണ്. ഭാവിയിലെ ക്ലെയിം നിരസിക്കലുകൾ തടയുന്നതിന് പോളിസി വിശദാംശങ്ങൾ വായിക്കുന്നത് പ്രധാനമാണ്.
കമ്പനികളുടെ താരതമ്യം: പല സേവന ദാതാക്കളും പല തരത്തിലുള്ള കവറേജ് ആയിരിക്കും നൽകുക. അതുകൊണ്ട് തന്നെ ഓരോ കമ്പനികളുടേയും പോളിസികളെല്ലാം കൃത്യമായി താരതമ്യം ചെയ്യണം. അനുയോജ്യമായവ കണ്ടെത്തി അവ വാങ്ങുക