നിങ്ങളുടെ ആധാർ എവിടെയൊക്കെ ഉപയോഗിച്ചു; ഫുൾ ഹിസ്റ്ററി പരിശോധിക്കാം എളുപ്പത്തിൽ

By Web Team  |  First Published Jun 10, 2024, 5:50 PM IST

നിങ്ങളുടെ ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എങ്ങനെ ആധാർ ഉപയോഗിക്കപ്പെടുന്നതിന്റെ ചരിത്രം അറിയാൻ പറ്റും?


ധാർ കാർഡ് ഇന്ന് ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന തിരിച്ചറിയൽ രേഖയിൽ ഒന്നാണ്. യുപിഎ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന ഒരു തിരിച്ചറിയൽ സംവിധാനമാണ് ആധാർ. ഇന്ന് ഇത് ദൈനംദിന ജീവിതത്തിൽ വളരെ അത്യാവശ്യമുള്ള രേഖയായി മാറിയിരിക്കുന്നു. 

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആധാർ പ്രധാനമാണ്. അതുപോലെ സ്വകാര്യമേഖലയിലും ആധാർ പ്രധാനമാണ്. അതിനാൽ തന്നെ നിരവധി ഇടങ്ങളിൽ ഒരു ദിവസം ഉപയോക്താവിന് ആധാർ നൽകേണ്ടതായി വരും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആധാർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. 

Latest Videos

undefined

അതിനാൽ നിങ്ങളുടെ ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എങ്ങനെ ആധാർ ഉപയോഗിക്കപ്പെടുന്നതിന്റെ ചരിത്രം അറിയാൻ പറ്റും? ഇതിനായാണ് ആധാർ അതോറിറ്റി എംആധാർ ആപ്പ് ഉപയോഗിക്കാൻ പറയുന്നത്. 

എങ്ങനെ ആധാർ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാൻ എന്നറിയാം 

https://resident.uidai.gov.in/aadhaar-auth-history എന്നതിലേക്ക് പോകുക

ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യണം.

ഈ വെബ്‌സൈറ്റിലൂടെ ഏതൊക്കെ ദിവസങ്ങളിൽ, സമയങ്ങളിൽ ആധാർ ഉപയോഗിച്ചുവെന്ന് അറിയാനാകും. കൂടാതെ, പ്രോസസ്സിനിടെ സൃഷ്ടിച്ച കോഡ് ആക്‌സസ് ചെയ്‌ത ആരാണ് വെരിഫൈ ചെയ്തത് എന്നതുൾപ്പടെയുള്ളയുള്ള കാര്യങ്ങൾ അറിയാനാകും. ഇങ്ങനെ പരിശോധനയിലൂടെ നിങ്ങൾക്ക് അറിവില്ലാത്ത വെരിഫിക്കേഷൻ നടന്നിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുചെയ്യും?

 നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

ഹിസ്റ്ററി പരിശോധിക്കുമ്പോൾ , നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഉടനെ അടിസ്ഥാന പ്രാമാണീകരണ ഉപയോക്തൃ ഏജൻസി (AUA) യെ അറിയിക്കണം. കൂടാതെ, ഇത്തരം കാര്യങ്ങളിൽ സഹായം ലഭിക്കുന്നതിന് ഒരാൾക്ക് യുഐഡിഎഐ ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാം.

click me!