നെറ്റ് ബാങ്കിംഗ് പോർട്ടൽ ഉപയോഗിച്ച് നികുതിദായകർക്ക് അവരുടെ ടിഡിഎസ് ഓൺലൈനായി കാണാൻ കഴിയും.
ആദായനികുതി വകുപ്പ് നികുതിദായകർക്ക് ഇൻ്റർനെറ്റ് വഴി അവരുടെ നികുതി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാൻ അവസരം നൽകിയിട്ടുണ്ട്. നെറ്റ് ബാങ്കിംഗ് പോർട്ടൽ ഉപയോഗിച്ച് നികുതിദായകർക്ക് അവരുടെ ടിഡിഎസ് ഓൺലൈനായി കാണാൻ കഴിയും. ഇങ്ങനെ പരിശോധിക്കാൻ സാധിക്കണമെങ്കിൽ ആദ്യം നികുതിദായകർ അവരുടെ പാൻ ആദായ നികുതി പോർട്ടലുമായി ലിങ്ക് ചെയ്യണം.
ശമ്പളത്തിലെ ടിഡിഎസ് എന്നത് ജീവനക്കാരൻ്റെ ശമ്പളം നൽകുമ്പോൾ തൊഴിലുടമ കുറയ്ക്കുന്ന നികുതിയെ സൂചിപ്പിക്കുന്നു. വ്യക്തികളുടെ പ്രായപരിധിയും വരുമാനവും അടിസ്ഥാനമാക്കിയാണ് ടിഡിഎസ് നിരക്ക് നിശ്ചയിക്കുന്നത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത കഴിഞ്ഞാൽ ഈ തുക നികുതിദായകന് അക്കൗണ്ടിലേക്ക് ലഭിക്കും
undefined
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ടിഡിഎസ് തുക ഓൺലൈനായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ:
ഘട്ടം 1: പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ അംഗീകൃത നെറ്റ് ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഘട്ടം 2: നെറ്റ് ബാങ്കിംഗ് ആപ്പിൽ രജിസ്റ്റർ ചെയ്യുക.
ഘട്ടം 3: ആപ്പിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് പാൻ കാർഡുമായി ലിങ്ക് ചെയ്യുക.
ഘട്ടം 4: നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് നേടിയോ നികുതി പേയ്‌മെൻ്റുകൾ നടത്തിയ അക്കൗണ്ടിൻ്റെ റെക്കോർഡ് ആക്‌സസ് ചെയ്‌തോ നിങ്ങൾക്ക് ഇപ്പോൾ ടിഡിഎസ് റിട്ടേണുകളുടെ നില കാണാനാകും.
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ടിഡിഎസ് തുക ഓൺലൈനായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ:
ഘട്ടം 1: www.tdscpc.gov.in/app/tapn/tdstcscredit.xhtml എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: തുടർന്ന് സ്ഥിരീകരണ കോഡ് നൽകുക
സ്റ്റെപ്പ് 3: 'പ്രോസീഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നിങ്ങളുടെ പാൻ നമ്പർ നൽകുക.
ഘട്ടം 5: സാമ്പത്തിക വർഷം, പാദം, റിട്ടേൺ തരം എന്നിവ തിരഞ്ഞെടുക്കുക.
ഘട്ടം 6: 'തുടരുക' ക്ലിക്ക് ചെയ്യുക.
ഘട്ടം 7: വിശദാംശങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കും.