പാൻ കാർഡിൽ തെറ്റുകൾ ഉണ്ടോ? ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും എളുപ്പം തിരുത്താം

By Web Team  |  First Published Jun 8, 2024, 3:49 PM IST

പാൻ കാർഡിൽ  തിരുത്തലുകൾ വരുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പാൻ കാർഡ് തിരുത്തുന്നുന്നതിനായി ഒരു വ്യക്തിക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഉപയോഗിക്കാം. 


ദായ നികുതി വകുപ്പ് നൽകുന്ന അദ്വിതീയ പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ കാർഡ് അല്ലെങ്കിൽ പെർമനൻ്റ് അക്കൗണ്ട് നമ്പർ.  ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണിത്. ഇത് നികുതി ആവശ്യങ്ങൾക്ക് മാത്രമല്ല, ഇത് തിരിച്ചറിയൽ രേഖയായും ഉപയോഗിക്കുന്നു.

പാൻ കാർഡിൽ രജിസ്റ്റർ ചെയ്ത പേരിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താം. പാൻ കാർഡിൽ  തിരുത്തലുകൾ വരുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പാൻ കാർഡ് തിരുത്തുന്നുന്നതിനായി ഒരു വ്യക്തിക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഉപയോഗിക്കാം. 

Latest Videos

undefined

ഓൺലൈൻ ആയി എങ്ങനെ തിരുത്തലുകൾ നടത്താം

ഘട്ടം 1: വെബ് ബ്രൗസർ തുറന്ന് https://www.onlineservices.nsdl.com/paam/endUserRegisterContact.html എന്നത് തുറക്കുക. 
ഘട്ടം 2: സ്ക്രീനിൽ, "ഓൺലൈനായി അപേക്ഷിക്കുക"എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന്, "നിലവിലുള്ള പാൻ കാർഡ് വിവരങ്ങളിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ" എന്നത് തിരഞ്ഞെടുക്കുക.
ഘട്ടം 3: ഇതിനു കീഴിൽ വരുന്ന, "വ്യക്തിഗത വിവരങ്ങൾ" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് തുടരുക:

പേരിന്റെ അവസാന ഭാഗം/ കുടുംബപ്പേര്
പേരിന്റെ ആദ്യഭാഗം
ജനനത്തീയതി
ഇ - മെയിൽ ഐഡി
പൗരത്വ നില (നിങ്ങൾ ഇന്ത്യൻ പൗരനാണെങ്കിലും)
പാൻ നമ്പർ

ഈ കാര്യങ്ങളെല്ലാം കൃത്യമാണെന്ന് പരിശോധിക്കുക. 

ഘട്ടം 4: ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, ഡോക്യൂമെന്റസ് സമർപ്പിക്കുക. നൽകിയ വിശദാംശങ്ങൾ ശരിയെന്ന് ഉറപ്പുവരുത്തുക.
ഘട്ടം 5: പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ ക്യാപ്‌ച കോഡ് നൽകുക, തുടർന്ന് "സമർപ്പിക്കുക" ക്ലിക്ക് ചെയ്യുക.

ഘട്ടം 6: അപേക്ഷ പൂർത്തിയാക്കിയ ശേഷം, നിങ്ങൾ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് അയച്ച ടോക്കൺ നമ്പർ സഹിതമുള്ള നിങ്ങളുടെ അഭ്യർത്ഥന സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും. 

ഘട്ടം 7: അവസാനമായി, "പാൻ അപേക്ഷാ ഫോമിൽ തുടരുക" എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളെ ഓൺലൈൻ പാൻ ആപ്ലിക്കേഷൻ പേജിലേക്ക് റീഡയറക്‌ട് ചെയ്യും. തുടരാൻ സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുക. പാൻ കാർഡിലെ ഫോട്ടോയോ ഒപ്പോ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, പേജിലെ 'ഫോട്ടോ പൊരുത്തക്കേട്' അല്ലെങ്കിൽ 'സിഗ്നേച്ചർ പൊരുത്തക്കേട്' എന്നതിൽ ക്ലിക്കുചെയ്യുക.

എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് പേയ്‌മെൻ്റ് പൂർത്തിയാക്കിയാൽ, ഒരു അക്‌നോളജ്‌മെൻ്റ് സ്ലിപ്പ് ജനറേറ്റ് ചെയ്യും. ഇത് പ്രിൻ്റ് ചെയ്‌ത്, നൽകിയ വിവരങ്ങളുടെ തെളിവുകൾ സഹിതം എൻഡിഎസ്എൽ ഓഫീസിലേക്ക് അയയ്ക്കുക.

ഓഫ്‌ലൈൻ ആയി പാൻ കാർഡിൽ എങ്ങനെ മാറ്റങ്ങൾ വരുത്താം

ഘട്ടം 1: പുതിയ പാൻ കാർഡിനായുള്ള അഭ്യർത്ഥന ഡൗൺലോഡ് ചെയ്യുക 
ഘട്ടം 2: ഫോമിലെ എല്ലാ നിർബന്ധിത ഫീൽഡുകളും നന്നായി പൂർത്തിയാക്കുക.
ഘട്ടം 3: ഐഡൻ്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ തുടങ്ങിയ അനുബന്ധ രേഖകൾ അറ്റാച്ചുചെയ്യുക.

ഘട്ടം 4: അടുത്തുള്ള എൻഡിഎസ്എൽ സെൻ്ററിൽ ഫോം സമർപ്പിക്കുക.

ഘട്ടം 5: പാൻ കാർഡ് അപ്‌ഡേറ്റ് അല്ലെങ്കിൽ തിരുത്തൽ ഓഫ്‌ലൈനായി ബാധകമായ ഫീസുകൾ അടയ്ക്കുക. പണമടയ്ക്കുമ്പോൾ, നിങ്ങളുടെ പാൻ കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് 15 അക്ക അക്നോളജ്‌മെൻ്റ് നമ്പർ ലഭിക്കും.
 

click me!