ആധാർ കാർഡ് വായ്പ; എങ്ങനെ അപേക്ഷിക്കാം

By Web Team  |  First Published Dec 29, 2023, 4:55 PM IST

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വായ്പ തുക 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും


രു ധനകാര്യ സ്ഥാപനത്തിൽ ലോണിന് അപേക്ഷിക്കുമ്പോൾ അപേക്ഷകരിൽ നിന്ന് കെവൈസി രേഖകൾ ആവശ്യപ്പെടാറുണ്ട്. വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ് തുടങ്ങിയവയാകാം ഇത്. പാൻ കാർഡുമായി ലിങ്ക് ചെയ്‌ത ആധാർ കാർഡ്, വിലാസത്തിന്റെയും ഐഡന്റിറ്റിയുടെയും തെളിവായി ഇപ്പോൾ മിക്ക വായ്പക്കാരും സ്വീകരിക്കുന്നുണ്ട്. 

പേര്, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ, സ്ഥിരം വിലാസം,  ബയോമെട്രിക് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആധാർ കാർഡ് സമർപ്പിക്കുന്നത് സാധുവായ കെവൈസി രേഖയായി ബാങ്കുകൾ കണക്കാക്കുന്നു. മറ്റ് രേഖകൾ സമർപ്പിക്കാതെ തൽക്ഷണം വായ്പ ലഭിക്കുന്നതിന് ആധാർ സഹായിക്കുന്നു. 

Latest Videos

undefined

ആധാർ കാർഡ് ഉപയോഗിച്ച് ഒരു വ്യക്തിഗത ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1: ലഭ്യമായ വ്യക്തിഗത ലോൺ ഓഫറുകൾ പരിശോധിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും ബാങ്കിന്റെ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

ഘട്ടം 2: "ഓൺലൈനായി അപേക്ഷിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: വ്യക്തിഗതവും, പ്രൊഫഷണൽ, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് ഓൺലൈനിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഘട്ടം 4: വായ്പയുടെ തുക പൂരിപ്പിക്കുക.

ഘട്ടം 5: ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം അനുവദിക്കുന്നതിന് ആധാർ കാർഡ് നമ്പർ സമർപ്പിച്ച് "അനുവദിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 6: അപ്‌ലോഡ് ചെയ്ത രേഖകൾക്കൊപ്പം ബാങ്ക് അപേക്ഷ പരിശോധിക്കും.

ഘട്ടം 7: അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വായ്പ തുക 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

 ആധാർ കാർഡ് ഉപയോഗിച്ചുള്ള വ്യക്തിഗത വായ്പയുടെ നേട്ടങ്ങൾ

● ആധാർ മാത്രമാണ് പൗരത്വം, വിലാസം, ഫോട്ടോ, പ്രായം, ഐഡന്റിറ്റി എന്നിവയുടെ തെളിവായി കണക്കാക്കപ്പെടുന്നത്

● ഉപഭോക്താക്കൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഡോക്യുമെന്റേഷൻ പ്രക്രിയ എളുപ്പമാക്കുന്നു.

● ഇത് ഓൺലൈൻ വെരിഫിക്കേഷൻ പ്രക്രിയയെ (ഇ-കെവൈസി) സഹായിക്കുകയും ലോണുകളുടെ വേഗത്തിലുള്ള വിതരണം സുഗമമാക്കുകയും ചെയ്യുന്നു.

● പ്രോസസ്സിംഗ് സമയം കുറവാണ്.

● ചിലപ്പോൾ, ആധാർ കാർ നമ്പർ നൽകേണ്ടതില്ല, 12 അക്ക യുഐഡി നമ്പർ നൽകിയാൽ മതി 
 

click me!