പിഎഫ് അക്കൗണ്ട് ഉണ്ടോ, ഒരു തവണ എത്ര തുക പിൻവലിക്കാം; നിയമങ്ങൾ ഇങ്ങനെയാണ്

By Web Team  |  First Published Mar 13, 2024, 5:26 PM IST

പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിൻ്റെ കാരണം കാണിക്കേണ്ടതായുണ്ട്. എങ്കിലും ഒരാൾക്ക് മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കില്ല. പിഎഫ് അക്കൗണ്ടിൽ നിന്ന് ഒരു തവണ പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക എത്രയാണ്? 


സ്വകാര്യമേഖലയിലെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സുരക്ഷിതത്വം നൽകുന്ന  സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഓരോ ജീവനക്കാരനും എല്ലാ മാസവും എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ടിൽ പണം നിക്ഷേപിക്കുന്നു, അതായത് ശമ്പളത്തിൻ്റെ ഒരു ഭാഗം ഈ പിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു, വിരമിക്കുമ്പോൾ, നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ പണം സഹായകരമായിരിക്കും. എന്നാൽ പലരും നേരത്തെ തന്നെ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാറുണ്ട്. പണം പിൻവലിക്കുന്നതിൻ്റെ കാരണം കാണിക്കേണ്ടതായുണ്ട്. എങ്കിലും ഒരാൾക്ക് മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കില്ല. പിഎഫ് അക്കൗണ്ടിൽ നിന്ന് ഒരു തവണ പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക എത്രയാണ്? 

പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഏതൊക്കെ ആവശ്യങ്ങൾക്കാണ് പിൻവലിക്കൽ സൗകര്യമുള്ളത് എന്നറിയണം. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കഴിഞ്ഞാൽ പുതിയ വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പണത്തിൻ്റെ 90 ശതമാനം വരെ ഒരു വ്യക്തിക്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കാം. കൂടാതെ, മെഡിക്കൽ എമർജൻസി, ഭവന വായ്പ അടയ്ക്കാൻ , വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി പിഎഫിൽ നിന്ന് കുറച്ച് പണം പിൻവലിക്കാനും കഴിയും.

Latest Videos

undefined

അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് ഒരു വ്യക്തി പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിന്വലിക്കുകയാണെങ്കിൽ അതിന് നികുതി ചുമത്തും. എന്നിരുന്നാലും, 50,000 രൂപയിൽ താഴെയുള്ള പണത്തിന് ടിഡിഎസ് കുറയ്ക്കില്ല.

അതേസമയം, 58 വയസ്സിനു ശേഷം ആർക്കും തൻ്റെ മുഴുവൻ പിഎഫ് പണവും പിൻവലിക്കാം. അതായത് 90 ശതമാനം ഫണ്ടും ഒറ്റയടിക്ക് പിൻവലിക്കാം. ഇനി മറ്റൊരു കാര്യം നിങ്ങൾക്ക് ജോലി ഇല്ലെങ്കിലും പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം, ഒരാൾക്ക് ഒരു മാസത്തിൽ കൂടുതൽ തൊഴിൽ ഇല്ലെങ്കിൽ അയാളുടെ അക്കൗണ്ടിൽ നിന്ന് ഫണ്ടിൻ്റെ 75 ശതമാനം പിൻവലിക്കാം. രണ്ട് മാസത്തിൽ കൂടുതൽ തൊഴിലില്ലായ്മ ഉണ്ടായാൽ ബാക്കിയുള്ള പണവും പിൻവലിക്കാം. 

click me!