ലോകമെമ്പാടും ജനപ്രിയമാണ് സ്റ്റാർബക്സ് കോഫി. പലപ്പോഴും വൈവിധ്യമാർന്ന രുചി കാരണം ഇവ വ്യത്യാസപ്പെട്ടിരിക്കും. അതുപോലെതന്നെയാണ് അവയുടെ വിലയും. സ്റ്റാർബക്സ് കോഫിയുടെ വില വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.
കോഫി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട ഒന്നാണ് സ്റ്റാർബക്സ് കോഫി. അത് നിങ്ങൾ എവിടെ ജീവിച്ചാലും, അതായത് ഇന്ത്യയിലോ ജപ്പാനിലോ ചൈനയിലോ കാനഡയിലോ അമേരിക്കയിലോ ആകട്ടെ കോഫീ ഇഷ്ട്മാണെങ്കിൽ സ്റ്റാർബക്സ് സന്ദർശിച്ചിരിക്കണം. ലോകമെമ്പാടും ജനപ്രിയമാണ് സ്റ്റാർബക്സ് കോഫി. പലപ്പോഴും വൈവിധ്യമാർന്ന രുചി കാരണം ഇവ വ്യത്യാസപ്പെട്ടിരിക്കും. അതുപോലെതന്നെയാണ് അവയുടെ വിലയും. സ്റ്റാർബക്സ് കോഫിയുടെ വില വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.
വിവിധ രാജ്യങ്ങളിലെ സ്റ്റാർബക്സ് കോഫി വിലകൾ
undefined
സോഷ്യൽ ഫിനാൻഷ്യൽ പ്ലാറ്റ്‌ഫോമായ ടോക്ക്‌മാർക്കറ്റ്‌സ് നടത്തിയ പഠനത്തിൽ സ്റ്റാർബക്സ് ഉത്പന്നങ്ങളുടെ വില വിവരം ഇങ്ങനെയാണ്.
.
യുഎസ്എ: അമേരിക്കയിൽ സ്റ്റാർബക്സ് കാപ്പിയുടെ വില 3.26 ഡോളറായിരുന്നു. അതായത്, ഏകദേശം 271 രൂപ.
ഇന്ത്യ: രാജ്യത്തെ സ്റ്റോറുകളിൽ ഒരു കപ്പ് സ്റ്റാർബക്സ് കാപ്പിയുടെ വില 3.56 ഡോളറായിരുന്നു. അതായത്, ഏകദേശം 295 രൂപ.
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിൽ ആണ് സ്റ്റാർബക്സ് കോഫിക്ക് വില കൂടുതൽ. ഒരു കപ്പ് കാപ്പിയുടെ വില 7.17 ഡോളറായിരുന്നു. അതായത്, ഏകദേശം 596 രൂപ.
ചൈന: ചൈനയിൽ സ്റ്റാർബക്സ് കോഫിയുടെ 4.23 ഡോളറായിരുന്നു വില. അതായത് ഏകദേശം 351 രൂപ.
തുർക്കി; സ്റ്റാർബക്സ് കോഫിക്ക് ഏറ്റവും വില കുറവ് തുർക്കിയിലാണ്. ഒരു കപ്പ് കാപ്പിയുടെ വില വെറും 1.31 ഡോളറാണ്. അതായത് ഏകദേശം 109 രൂപ.