ഒന്നും രണ്ടുമല്ല, 85 കോടി! റദ്ദാക്കിയ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ റെയിൽവേയുടെ വരുമാനം

By Web Team  |  First Published Mar 21, 2024, 6:39 PM IST

2021 മുതൽ 2024 ജനുവരി വരെ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കിയതിലൂടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം 85 കോടി രൂപയാണ്.


ട്രെയിനിൽ യാത്ര ചെയ്യുന്നവർ അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് ടിക്കറ്റ് ലഭിക്കുക എന്നുള്ളത്. പലപ്പോഴും തിരക്കുള്ള ദിവസങ്ങളിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഇടം നേടേണ്ടി വരും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് റീഫണ്ട് ലഭിക്കുമെങ്കിലും മുഴുവൻ തുകയും ലഭിക്കില്ല. 2021 മുതൽ 2024 ജനുവരി വരെ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കിയതിലൂടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം 85 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. 

2021-ൽ ഏകദേശം 2.53 കോടി വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിലൂടെ റെയിൽവേയ്ക്ക് 242.68 കോടി രൂപ ലഭിച്ചു. 2022-ൽ 4.6 കോടി  ടിക്കറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിലൂടെ 439.16 കോടി രൂപ വരുമാനം നേടി. . 2023 ആയപ്പോഴേക്കും റദ്ദാക്കിയ ടിക്കറ്റുകളുടെ എണ്ണം 5.26 കോടിയായി ഉയർന്നു,  505 കോടിരൂപ ഇതിലൂടെ നേടി. 2024 ജനുവരിയിൽ മാത്രം 45.86 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കി. ഇതിലൂടെ  43 കോടി രൂപ നേടി. 

Latest Videos

മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടിയാണ്. 2022- 23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപ യുടെ റെക്കോർഡ് വരുമാനമാണ് ഇന്ത്യൻ റെയിൽവേ നേടിയത് 

click me!