ഒന്നോ, രണ്ടോ, മൂന്നോ; ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വരെ ഉപയോഗിക്കാം?

By Web Team  |  First Published Mar 19, 2024, 3:40 PM IST

സാമ്പത്തിക ലോകത്ത് ക്രെഡിറ്റ് കാർഡുകളെ പലപ്പോഴും ഇരുതല മൂർച്ചയുള്ള വാളെന്നാണ് വിളിക്കുന്നത് ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വരെ ആകാം


ക്രെഡിറ്റ് കാർഡിന് ഇന്ന് വളരെയധികം ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സാഹായം ലഭിക്കുന്നത്കൊണ്ട് ആളുകൾ കൂടുതലായും ക്രെഡിറ്റ് കാർഡിനെ ഇഷ്ടപ്പെടുന്നു. എന്നാൽ സാമ്പത്തിക ലോകത്ത് ക്രെഡിറ്റ് കാർഡുകളെ പലപ്പോഴും ഇരുതല മൂർച്ചയുള്ള വാളെന്നാണ് വിളിക്കുന്നത്. കാരണം, ഒരു വശത്ത്, അവർ റിവാർഡ് പോയിൻ്റുകൾ, ക്യാഷ്ബാക്കുകൾ, കിഴിവുകൾ, നോ കോസ്റ്റ് ഇഎംഐകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ ആകര്ഷിക്കുമ്പോൾ മറുവശത്ത്, അശ്രദ്ധമായ ഉപയോഗവും പെരുമാറ്റവും ക്രെഡിറ്റ് കാർഡുകളെ പലപ്പോഴും കടക്കെണിയാക്കി മാറ്റുന്നു.

അതേസമയം, ഇതെല്ലം ഉപയോക്താവ് ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ഉപയോഗിക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ വരെ ആകാം എന്നത് പലപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരം, ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ക്രെഡിറ്റ് കാർഡുകളുടെ എണ്ണം അയാളുടെ ആവശ്യത്തെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് 

Latest Videos

undefined

 കൈവശം വയ്ക്കാവുന്ന ക്രെഡിറ്റ് കാർഡുകളുടെ എണ്ണം ഒരു വ്യക്തിയുടെ ചെലവ്, തിരിച്ചടവ് കപ്പാസിറ്റി എന്നിവയെ അടിസ്ഥാനമാക്കിയിരിക്കും. കൂടാതെ റിവാർഡുകൾ, ഗിഫ്റ്റുകൾ എന്നിവയെ അടിസ്ഥാനമാക്കിയും ക്രെഡിറ്റ് കാർഡുകളുടെ എണ്ണം കൂട്ടാവുന്നതാണ്. യാത്ര, ഷോപ്പിംഗ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ ഒരു പ്രത്യേക വിഭാഗത്തിനായി നിങ്ങൾ ധാരാളം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വിഭാഗത്തിലുള്ള ചെലവുകൾക്ക് ഉയർന്ന ആനുകൂല്യങ്ങൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്. അത്തരത്തിലുള്ള ഒന്നിലധികം വിഭാഗങ്ങളിൽ ചെലവഴിക്കാൻ പ്രവണത കാണിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അതാത് വിഭാഗങ്ങൾക്കായി ഒന്നിലധികം കാർഡുകൾ ഉണ്ടായിരിക്കാം. ഈ സംഖ്യ രണ്ടോ മൂന്നോ അഞ്ചോ അതിലധികമോ ആകാം.

ആത്യന്തികമായി, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും തിരിച്ചടവും നിങ്ങൾ ക്രെഡിറ്റ് കാർഡിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തി ഒരു ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കുന്നതിൽ അശ്രദ്ധ കാണിക്കാം, അതേസമയം മറ്റൊരാൾ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യുന്നുണ്ടാകാം!

എന്നാൽ ഇവിടെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം, ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കുമ്പോൾ, ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന വാർഷിക/ജോയിംഗ് ഫീസും ശ്രദ്ധിക്കുക എന്നുള്ളതാണ് 

click me!