ഭവന വായ്പയുടെ പലിശ കുറയും; നേട്ടം ലഭിക്കാനെന്ത് ചെയ്യണം

By Web TeamFirst Published Feb 10, 2024, 6:28 PM IST
Highlights

20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയുടെ പലിശ നിരക്ക് 9% ൽ നിന്ന് 8.5% ആയി കുറയുകയാണെങ്കിൽ,  3.83 ലക്ഷം രൂപ ലാഭിക്കാം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പലിശ നിരക്ക് അതിവേഗം വർധിച്ച പഴയ ഭവന വായ്പക്കാർക്ക് ഇത് വളരെ  ആശ്വാസം നൽകും.

തുടർച്ചയായ ആറാമത്തെ തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐ തീരുമാനിച്ചിരിക്കുകയാണ്. അതേ സമയം
കുറയുന്ന പണപ്പെരുപ്പവും ശക്തമായ സാമ്പത്തിക വളർച്ചയും വരും ദിവസങ്ങളിൽ നിരക്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ ആർബിഐയെ സഹായിച്ചേക്കാം. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ റിസർവ് ബാങ്ക്   റിപ്പോ നിരക്ക് 2.5% വർദ്ധിപ്പിച്ചതിന്റെ പ്രധാന കാരണം ആഗോള പണപ്പെരുപ്പം ഉയരുന്നതാണ്. എന്നാൽ നാണയപ്പെരുപ്പം കുറഞ്ഞ്  ആറ് ശതമാനത്തിൽ താഴെയാണ്, എന്നാലിത്  ആർബിഐയുടെ ലക്ഷ്യത്തിന്റെ മുകളിലാണ്.  

ഉപഭോക്തൃ വില സൂചിക  അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 5.65 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 5.7 ശതമാനമായി ഉയർന്നു.  അതേ സമയം മൊത്തവില പണപ്പെരുപ്പം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.9 ശതമാനത്തിലേക്ക് താഴ്ന്നു . പച്ചക്കറി വിലയിലെ കുത്തനെ ഇടിവും അനുകൂലമായ അന്തരീക്ഷവും കാരണം അടുത്ത  സാമ്പത്തിക വർഷം ആദ്യ പാദത്തിൽ പണപ്പെരുപ്പം  5-5.2% വർഷം വരെ കുറയുമെന്നാണ് പ്രതീക്ഷ

Latest Videos

ഭവന വായ്പ എടുക്കുന്നവർ എന്താണ് ചെയ്യേണ്ടത്?

20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയുടെ പലിശ നിരക്ക് 9% ൽ നിന്ന് 8.5% ആയി കുറയുകയാണെങ്കിൽ,  3.83 ലക്ഷം രൂപ ലാഭിക്കാം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പലിശ നിരക്ക് അതിവേഗം വർധിച്ച പഴയ ഭവന വായ്പക്കാർക്ക് ഇത് വളരെ  ആശ്വാസം നൽകും. കുറയുന്ന പലിശ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താൻ  ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വായ്പ  ഇബിഎൽആർ പലിശ സംവിധാനത്തിലേക്ക് മാറണം.  നിങ്ങളുടെ ലോൺ   ബിപിഎൽആർ, അല്ലെങ്കിൽ എംസിഎൽആർ  പോലുള്ള മറ്റേതെങ്കിലും   ക്രമീകരണത്തിന് കീഴിലാണോ എന്നറിയാൻ  ബാങ്കുമായി ബന്ധപ്പെടുക.അങ്ങനെ ആണെങ്കിൽ, ഇബിഎൽആറിലേക്കുള്ള   മാറ്റത്തിന് അപേക്ഷ നൽകണം.

എന്താണ് ഇബിഎൽആർ?

ഇബിഎൽആർ അഥവാ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വായ്പകളാണ്.   റിപ്പോ നിരക്ക് കുറയുന്നതിന് അനുസരിച്ച് പലിശ നിരക്ക് കുറയുന്നതിന് ഇബിഎൽആർ സംവിധാനത്തിലേക്ക് മാറുന്നത് സഹായിക്കും. ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിന്റെ പെട്ടെന്നുള്ള ഇളവ്  ലഭിക്കുന്നത് ഇബിഎൽആർ വായ്പകളിലാണ്.

click me!