ഒരു മെയിൽ വരും, അതിൽ പറയുന്നതുപോലെ ചെ‌യ്തില്ലെങ്കിൽ ബാങ്കിങ് ആപ് വർക്ക് ചെയ്യില്ല; അപ്ഡേറ്റുമായി എച്ച്ഡിഎഫ്സി

By Web Team  |  First Published Mar 16, 2024, 5:36 PM IST

ബാങ്കിൻ്റെ അക്കൗണ്ട് നമ്പറിൽ രജിസ്റ്റർ ചെയ്ത നമ്പറുള്ള മൊബൈൽ ഫോണുകളിൽ മാത്രം മൊബൈൽ ബാങ്ക് ആപ്പ് ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.


ദില്ലി: മൊബൈൽ ബാങ്കിങ് ആപ്പ് പ്രവർത്തിക്കാൻ ഉപഭോക്താക്കൾ മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന അറിയിപ്പുമായി എച്ച്ഡിഎഫ്സി. സുരക്ഷ പാലിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ അറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് ഇമെയിൽ അയച്ചു. ഇമെയിൽ പ്രകാരം, ബാങ്ക് മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യണം. നമ്പർ  അപ്‌ഡേറ്റ് ചെയ്യുന്നതുവരെ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.

'ഒരാൾ കൈ കാണിച്ചാലും വണ്ടി നിർത്തി കൊടുക്കണം'; മുഖ്യമന്ത്രി നൽകിയ ആദ്യ നിർദേശങ്ങളും വെളിപ്പെടുത്തി ഗണേഷ്

Latest Videos

ബാങ്കിൻ്റെ അക്കൗണ്ട് നമ്പറിൽ രജിസ്റ്റർ ചെയ്ത നമ്പറുള്ള മൊബൈൽ ഫോണുകളിൽ മാത്രം മൊബൈൽ ബാങ്ക് ആപ്പ് ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. മൊബൈൽ നമ്പർ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ ഒരു സജീവ എസ്എംഎസ് സബ്‌സ്‌ക്രിപ്‌ഷനും നിലനിർത്തണം. ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ഒറ്റത്തവണ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ നെറ്റ് ബാങ്കിംഗ് പാസ്‌വേഡോ നൽകണം. 

click me!