സ്റ്റോറുകളിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ടും വില്പനയിൽ ഇടിവാണി ഗൂച്ചി നേരിടുന്നത്.
2024 - 25 സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലങ്ങൾ പുറത്തുവരുമ്പോൾ തിരിച്ചടി നേരിട്ട് ഫ്രഞ്ച് ആഡംബര കമ്പനിയായ കെറിംഗ്. ഗൂച്ചി, യെവ്സ് സെൻ്റ് ലോറൻ്റ്, ബോട്ടെഗ വെനെറ്റ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്ക് പേരുകേട്ട കമ്പനിയാണ് കെറിംഗ്. കമ്പനി ആദ്യ പാദത്തിൽ വിൽപ്പനയിൽ 10% ഇടിവ് രേഖപ്പെടുത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിൻ്റെ ആദ്യ പകുതിയിൽ ആവർത്തിച്ചുള്ള പ്രവർത്തന വരുമാനത്തിൽ 45% വരെ കുറവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്
ആദ്യ പാദത്തിൽ വിൽപ്പനയിൽ, കെറിംഗിൻ്റെ ഏറ്റവും വലിയ ബ്രാൻഡുകളായ ഗൂച്ചിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. വരുമാനം 18% ഇടിഞ്ഞു. ഇതേ കാലയളവിൽ കെറിംഗിൻ്റെ മൊത്തത്തിലുള്ള വരുമാനം 10% ഇടിഞ്ഞു, മൊത്തം 4.5 ബില്യൺ യൂറോ നഷ്ടമായെന്നാണ് സൂചന. അതേസമയം, വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങൾക്കിടയിലും ഗൂച്ചിയുടെ വീണ്ടെടുക്കലിനെ കുറിച്ച് ബാർക്ലേസിൻ്റെ കരോൾ മാഡ്ജോ ഉൾപ്പെടെയുള്ള വിശകലന വിദഗ്ധർ അനിശ്ചിതത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
undefined
ചൈനയിൽ പ്രവർത്തിക്കുന്ന പാശ്ചാത്യ ലക്ഷ്വറി ബ്രാൻഡുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിവരയിടുന്നതാണ് കെറിംഗ് നേരിടുന്ന വെല്ലുവിളികൾ. ഏഷ്യയിലെ, പ്രത്യേകിച്ച് ചൈനയിലെ, കുത്തനെയുള്ള മാന്ദ്യമാണ് കെറിംഗിന്റെ വിൽപ്പന ഇടിവിന് കാരണം. സ്റ്റോറുകളിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ടും വില്പനയിൽ ഇടിവാണി ഗുച്ചി നേരിടുന്നത്.
അതേസമയം, ഇതിനു വിപരീതമായി, കെറിംഗിൻ്റെ എതിരാളിയായ എൽവിഎംഎച്ച്, ആദ്യ പാദത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി.