വീട് വേണം, ഇളവ് തേടി ഭവന നിർമാണ മേഖല; ബജറ്റിൽ ഭവനവായ്പ പലിശ നിരക്കുകളിൽ സബ്‌സിഡി ഉണ്ടാകുമോ

By Web TeamFirst Published Jan 29, 2024, 4:39 PM IST
Highlights

2024 രണ്ടാം പാദം വരെ റിപ്പോ നിരക്ക് കുറയ്ക്കുക എളുപ്പമല്ല. ഇത് ഭവന വായ്പയുടെ ഇഎംഐയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. വീട് വാങ്ങുന്നവർ ഓരോ മാസവും ഉയർന്ന ഇഎംഐ അടയ്‌ക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ  നികുതി ഇളവ് നൽകണമെന്ന് ഭവന നിർമാണ മേഖല ആവശ്യമുയർത്തുന്നു

കോവിഡിന് ശേഷം ഡിമാൻഡിൽ ഇടിവ് നേരിട്ട  ഭവന മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളാണ് ഭവന നിർമാണ മേഖല ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവർക്കായി നികുതി കിഴിവുകൾ നൽകുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്.  ആദായനികുതി നിയമം സെക്ഷൻ 24  പ്രകാരം  ഭവനവായ്പ പലിശ നിരക്കിനുള്ള നികുതി റിബേറ്റ് 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുന്നത് ഭവന വിപണിയെ ഉത്തേജിപ്പിക്കുമെന്ന് ഇവർ പറയുന്നു.  

കോവിഡ് കാരണം 2023ൽ വിൽപ്പനയിൽ 20% ഇടിവ് നേരിട്ട ചെലവ് കുറഞ്ഞ വീടുകൾക്കുള്ള ഡിമാന്റ് ഉയരുന്നതിന് ഇത് സഹായിക്കും. വരുമാനം,വീടിന്റെ വലിപ്പം, വില എന്നിവയെ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡം പരിഷ്‌ക്കരിക്കേണ്ടതുണ്ട്. 2024 രണ്ടാം പാദം വരെ റിപ്പോ നിരക്ക് കുറയ്ക്കുക എളുപ്പമല്ല. ഇത് ഭവന വായ്പയുടെ ഇഎംഐയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. വീട് വാങ്ങുന്നവർ ഓരോ മാസവും ഉയർന്ന ഇഎംഐ അടയ്‌ക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ  നികുതി ഇളവ് നൽകണമെന്ന് ഭവന നിർമാണ മേഖല ആവശ്യമുയർത്തുന്നു

ഭവനവായ്പകൾക്ക് നികുതിയിളവ് നൽകുന്നതിലൂടെ ഇടത്തരം വരുമാനക്കാരായ ഭവന ഉടമകൾക്ക് ചെലവഴിക്കാൻ അധിക വരുമാനം ലഭിക്കുകയും മറ്റുള്ളവരെ വീടുകൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും.  നികുതിദായകർക്ക് നികുതിയിളവിൽ ചില ആനുകൂല്യങ്ങൾ നൽകുമ്പോൾ മാത്രമേ ഡിമാൻഡ് വർദ്ധിക്കുകയുള്ളൂവെന്ന് ഭവന നിർമാണ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.  റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ചതിനാൽ, ഭവനവായ്പ പലിശയും തുടർച്ചയായി വർധിച്ചു. പലിശ നിരക്കിൽ സ്ഥിരത നിലനിർത്തിയാലും വീടുകളുടെ ഡിമാൻറ് വർധിക്കില്ല. അതിനാൽ നികുതിദായകർക്ക് മാത്രമായി സർക്കാർ ഇളവ് നൽകണം. എങ്കിൽ മാത്രമേ ഈ മേഖലയ്ക്ക് ഉണർവ് വീണ്ടെടുക്കാനാകൂ.

 ആദായനികുതി നിയമത്തിലെ സെക്ഷൻ 24 പ്രകാരം, ഭവനവായ്പ അടയ്ക്കുന്നതിന് നികുതി ഇളവ് ലഭ്യമാണ്. ഇഎംഐക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഒരു ഭാഗം പലിശയും മറ്റൊന്ന് പ്രിൻസിപ്പൻ തുകയും. സെക്ഷൻ 24 (ബി) പ്രകാരം ഒരു സാമ്പത്തിക വർഷത്തിലെ പലിശ ഇനത്തിൽ 2 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭ്യമാണ്. സെക്ഷൻ 80 സി പ്രകാരം കിഴിവ്   പ്രിൻസിപ്പൽ തുകയ്ക്കും ലഭ്യമാണ്, ഇതിന്റെ പരിധി 1.5 ലക്ഷം രൂപയാണ്.

click me!