വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങൾ അറിഞ്ഞില്ലേൽ പണിപാളും

By Web Team  |  First Published Apr 23, 2024, 8:10 PM IST

ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ നിക്ഷേപ പദ്ധതികളായും സ്വർണം സൂക്ഷിക്കുന്നുണ്ട്


സ്വർണത്തിന് അനുദിനം വില കൂടുകയാണ്. ഏപ്രിലിൽ മാത്രം 4000 ത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം? ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി നിയമങ്ങളും അറിഞ്ഞിരിക്കണം. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ നിക്ഷേപ പദ്ധതികളായും സ്വർണം സൂക്ഷിക്കുന്നുണ്ട്. 

ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം എന്നതിന് ഒരു പരിധിയുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പറയുന്നത് പ്രകാരം വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകളും കാർഷിക വരുമാനം, നിയമപരമായി പാരമ്പര്യമായി ലഭിച്ച പണവും, ന്യായമായ തുക ഗാർഹിക സമ്പാദ്യവും എന്നിവ ഉപയോഗിച്ച് വാങ്ങിയ സ്വർണത്തിന് നികുതി ചുമത്തില്ല. 

Latest Videos

undefined

ഇന്ത്യയിൽ ഒരാൾക്ക് സ്വർണ്ണത്തിൻ്റെ പരിധി എത്രയാണ്?

ഇന്ത്യയിൽ ഒരാൾക്ക് അനുവദനീയമായ സ്വർണ്ണ പരിധി താഴെ കൊടുക്കുന്നു

അവിവാഹിതയായ സ്ത്രീ 250 ഗ്രാം
അവിവാഹിതൻ 100 ഗ്രാം
വിവാഹിതയായ സ്ത്രീ 500 ഗ്രാം
വിവാഹിതൻ 100 ഗ്രാം

സ്വർണ്ണത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ, സ്വർണം സൂക്ഷിക്കുന്നത് സംബന്ധിച്ച സർക്കാർ നിയമങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. റെയ്ഡുകളിലോ പരിശോധനയിലോ ആഭരണങ്ങളോ സ്വർണമോ, അളവ് നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ, അത് കണ്ടുകെട്ടാൻ അധികാരികൾക്ക് അനുവാദമില്ല. 

സ്വർണ്ണത്തിൻ്റെ നികുതി 

സ്വർണം വാങ്ങി മൂന്ന് വർഷത്തിനുള്ളിൽ ശേഷം സ്വർണം വിൽക്കുന്നതിന് ആദായനികുതി സ്ലാബ് നിരക്കിൽ ഹ്രസ്വകാല മൂലധന നേട്ട നികുതി നൽകണം. മൂന്ന് വർഷത്തിലേറെയായി വിൽക്കുന്നത് ദീർഘകാല മൂലധന നേട്ട നികുതിയാണ്.

click me!