ഇന്ത്യൻ സമ്പന്നരിൽ ഇഞ്ചോടിച്ച് പോര്; അദാനി ഒരുപടി മുന്നിൽ, അംബാനിയെ പിന്തള്ളി

By Web Team  |  First Published Jan 5, 2024, 11:52 AM IST

മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി


മുംബൈ: മുകേഷ് അംബാനിയെ അട്ടിമറിച്ച്  രാജ്യത്തെ ഏറ്റവും ധനികനെന്ന സ്ഥാന വീണ്ടെടുത്ത്  ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം,  97 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി 12-ാം സ്ഥാനത്തേക്ക് എത്തി.  97.6 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 

അദാനി ഗ്രൂപ്പിന് എതിരായുള്ള ഹിൻഡൻബർഗ് ആരോപണങ്ങളിൽ പുതിയ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചതിനെത്തുടർന്ന് ഇന്നലെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ എല്ലാം കുതിച്ചുയർന്നിരുന്നു. ഇതോടെയാണ് മുകേഷ് അംബാനിയെ പിന്തള്ളി അദാനി ആസ്തിയിൽ മുന്നിലായത്. നിലവിൽ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി. 

Latest Videos

undefined

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇന്ന് രാവിലെ  9:30 വരെ അദാനിയുടെ ആസ്തി 97.6 ബില്യൺ ഡോളറാണ്. ഹിൻഡൻബർഗ് ആരോപണങ്ങളിൽ പുതിയ അന്വേഷണമൊന്നും ആവശ്യമില്ലെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതോടെ അദാനി ഗ്രൂപ് ഓഹരികളുടെ മൂല്യം ഉയരാൻ തുടങ്ങി. ശ്രീലങ്കയിലെ തുറമുഖ പദ്ധതിക്ക് യുഎസ് ഗവൺമെന്റിന്റെ പിന്തുണ, മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് ശേഷമുള്ള മൊത്തത്തിലുള്ള വിപണി വികാരം എന്നിവയും അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് പിന്തുണയേകി. 

ബ്ലൂംബെർഗ് ബില്യണയർ സൂചിക  പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികൾ 

1 ഇലോൺ മസ്ക് - 220 ബില്യൺ ഡോളർ 
2 ജെഫ് ബെസോസ് - 169 ബില്യൺ ഡോളർ 
3 ബെർണാഡ് അർനോൾട്ട് - 168 ബില്യൺ ഡോളർ 
4 ബിൽ ഗേറ്റ്സ് - 138 ബില്യൺ ഡോളർ 
5 സ്റ്റീവ് ബാൽമർ - 128 ബില്യൺ ഡോളർ 
6 മാർക്ക് സക്കർബർഗ് - 126 ബില്യൺ ഡോളർ 
7 ലാറി പേജ് - 124 ബില്യൺ ഡോളർ 
8 വാറൻ ബഫറ്റ് - 122 ബില്യൺ ഡോളർ 
9 ലാറി എല്ലിസൺ - 120 ബില്യൺ ഡോളർ 
10 സെർജി ബ്രിൻ - 117 ബില്യൺ ഡോളർ 
11 കാർലോസ് സ്ലിം - 102 ബില്യൺ ഡോളർ 
12 ഗൗതം അദാനി - 97.6 ബില്യൺ ഡോളർ 
13 മുകേഷ് അംബാനി - 97 ബില്യൺ ഡോളർ 

click me!