ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകൾ ഏതാണെന്ന് അറിയാമോ? മുകേഷ് അംബാനിയുടെ ആൻ്റിലിയ മുതൽ റോയൽസിൻ്റെ ബക്കിംഗ്ഹാം കൊട്ടാരം വരെ ഈ പട്ടികയിൽ ഉണ്ട്.
സ്വന്തമായി ഒരു വീട് എന്നത് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ഒരാളുടെ വരുമാനവും ബജറ്റും അനുസരിച്ച് മാത്രമാണ് ഈ സ്വപ്നം നിറവേറ്റാൻ കഴിയൂ. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകൾ ഏതാണെന്ന് അറിയാമോ? മുകേഷ് അംബാനിയുടെ ആൻ്റിലിയ മുതൽ റോയൽസിൻ്റെ ബക്കിംഗ്ഹാം കൊട്ടാരം വരെ ഈ പട്ടികയിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകളും അവയുടെ വിലയും ഇതാ:
1. ബക്കിംഗ്ഹാം കൊട്ടാരം- 4,900 മില്യൺ ഡോളർ
undefined
ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ് ബക്കിംഗ്ഹാം കൊട്ടാരം. 775 മുറികൾ ആണ് ഈ വീട്ടിലുള്ളത്, 188 സ്റ്റാഫ് മുറികൾ, 52 രാജകീയ, അതിഥി കിടപ്പുമുറികൾ, 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ, 19 സ്റ്റേറൂമുകൾ എന്നിവയുണ്ട്.
2. ആന്റിലിയ 2,000 മില്യൺ ഡോളർ
400,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന മുകേഷ് അംബാനിയുടെ വീടാണ് ആന്റിലിയ. 27 നിലകളുള്ള ഈ കെട്ടിടം മുംബൈയിലെ കുമ്പള്ള ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്.
3. വില്ല ലിയോപോൾഡ 750 മില്യൺ ഡോളർ
ലെബനൻ ബാങ്കർ വില്യം സഫ്രയുടെ ഭാര്യയുടേതാണ് ഈ വില്ല. 50 ഏക്കറിലാണ് എസ്റ്റേറ്റ് വ്യാപിച്ചുകിടക്കുന്നത്. ഒരു വലിയ പൂന്തോട്ടവും, ഒരു നീന്തൽക്കുളം, പൂൾ ഹൗസ്, ഒരു ഔട്ട്ഡോർ അടുക്കള, ഒരു ഹെലിപാഡ്, ഒരു ഗസ്റ്റ് ഹൗസ് എന്നിവയും ഈ മാളികയിൽ ഉൾപ്പെടുന്നു.
4. വില്ല ലെസ് സെഡ്രെസ് 450 മില്യൺ ഡോളർ
ഫ്രഞ്ച് റിവിയേരയിലെ വില്ല ലെസ് സെഡ്രെസ് ബെൽജിയം രാജാവിനുവേണ്ടി 1830-ൽ പണികഴിപ്പിച്ചതാണ്. 18,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്ടിൽ 14 കിടപ്പുമുറികൾ, നീന്തൽക്കുളം, 3,000 സസ്യ-പ്രകൃതിശാസ്ത്ര ഗ്രന്ഥങ്ങൾ അടങ്ങിയ മരം കൊണ്ട് നിർമ്മിച്ച ലൈബ്രറി എന്നിവയുണ്ട്. ആമസോണിയൻ ലില്ലി പാഡുകളുള്ള മനുഷ്യനിർമ്മിത കുളം, അഥീനയുടെ വെങ്കല പ്രതിമ, നിലവിളക്ക് കൊളുത്തിയ ബോൾറൂം, 30 കുതിരകൾക്ക് വേണ്ടിയുള്ള കുതിരലായം, ഗംഭീരമായ ഇരിപ്പിടങ്ങൾ, 19-ാം നൂറ്റാണ്ടിലെ ഛായാചിത്രങ്ങൾ ഫ്രെയിമുകൾ, ഒപ്പം അതിശയിപ്പിക്കുന്ന മരപ്പണികൾ എന്നിവയാൽ സമ്പന്നമാണ് ഈ വീടുകൾ.
5. ഫോർ ഫെയർഫീൽഡ് പോണ്ട് 420 മില്യൺ ഡോളർ
ന്യൂയോർക്കിലെ സാഗപോനാക്കിൽ ഇറ റെന്നറുടെ ഉടമസ്ഥതയിലുള്ളതാണ് ഫോർ ഫെയർഫീൽഡ് പോണ്ട്. 29 കിടപ്പുമുറികൾ, 39 കുളിമുറികൾ, ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, സ്‌ക്വാഷ് കോർട്ടുകൾ, ടെന്നീസ് കോർട്ടുകൾ, മൂന്ന് നീന്തൽക്കുളങ്ങൾ, 91 അടിയുള്ള കൂറ്റൻ ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ 63 ഏക്കർ സ്ഥലത്ത് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.