'പത്ര വിതരണം മുതൽ ചെടി നനയ്ക്കൽ വരെ'; ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ ആദ്യ ജോലികൾ

By Web Team  |  First Published Mar 20, 2024, 6:04 PM IST

ഇന്ന് അതിസമ്പന്നരായ വ്യക്തികൾ സമ്പന്നരായവർ അവരുടെ ആദ്യത്തെ ജോലി ചെയ്തത് എവിടെയാണെന്ന് പരിശോധിക്കാം. 


ലോകത്തിലെ അതിസമ്പന്നരായ വ്യക്തികൾ എല്ലാം തന്നെ അവരുടെ കരിയർ ആരംഭിച്ചത് എവിടെ നിന്നാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് സമ്പന്നരായവർ അവരുടെ ആദ്യത്തെ ജോലി ചെയ്തത് എവിടെയാണെന്ന് പരിശോധിക്കാം. 

ജെഫ് ബെസോസ് - ആസ്തി 200 ബില്യൺ യുഎസ് ഡോളർ 

Latest Videos

undefined

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ്, ആമസോൺ സ്ഥാപിക്കുന്നതിന് മുമ്പ് മക്ഡൊണാൾഡിൽ ഗ്രിൽ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു

ഇലോൺ മസ്‌ക് - ആസ്തി 198 ബില്യൺ യുഎസ് ഡോളർ 

ഇലോൺ മസ്‌കിൻ്റെ ആദ്യത്തെ ജോലി കാനഡയിലെ തൻ്റെ ബന്ധുവിൻ്റെ ഫാമിൽ ആയിരുന്നു, അവിടെ അദ്ദേഹം ധാന്യച്ചെടികൾ സംരക്ഷിക്കുകയും വിളകൾ പരിപാലിക്കുകയും ചെയ്തു.

ബെർണാഡ് അർനോൾട്ട് - ആസ്തി 197  ബില്യൺ യുഎസ്  ഡോളർ 

മറ്റ് പല കോടീശ്വരന്മാരിൽ നിന്നും വ്യത്യസ്തമായി, ബെർണാഡ് അർനോൾട്ട് തൻ്റെ പിതാവിൻ്റെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടാണ് തൻ്റെ കരിയർ ആരംഭിച്ചത്.

മാർക്ക് സക്കർബർഗ് - ആസ്തി  179 ബില്യൺ യുഎസ്  ഡോളർ 

മാർക്ക് സക്കർബർഗ് തൻ്റെ 19-ാം വയസ്സിൽ 'ദി ഫേസ്ബുക്' എന്ന വെബ്‌സൈറ്റിനായി കോഡ് എഴുതുകയായിരുന്നു.

ബിൽ ഗേറ്റ്‌സ് - ആസ്തി 150 ബില്യൺ യുഎസ്  ഡോളർ 

പ്രോഗ്രാമിംഗിനോടുള്ള പ്രിയം കാരണം  ബിൽ ഗേറ്റ്സ്, TRW എന്ന കമ്പനിയുടെ പ്രോഗ്രാമറായി തൻ്റെ ആദ്യത്തെ ഔദ്യോഗിക ജോലി ആരംഭിച്ചു.

സ്റ്റീവ് ബാൽമർ - ആസ്തി 143 ബില്യൺ യുഎസ്  ഡോളർ

മൈക്രോസോഫ്റ്റിൻ്റെ സിഇഒ ആകുന്നതിന് മുമ്പ്, സ്റ്റീവ് ബാൽമർ പ്രോക്ടർ & ഗാംബിളിൽ സമ്മർ അസോസിയേറ്റ് ആയി ജോലി ചെയ്തിരുന്നു.

വാറൻ ബഫറ്റ്  - ആസ്തി 133 ബില്യൺ യുഎസ്  ഡോളർ 

13 വയസ്സുള്ളപ്പോൾ ജോലി ചെയ്യുന്നുണ്ട് വാറൻ ബഫറ്റ്. ആദ്യ ജോലി,  വാഷിംഗ്ടൺ ഡിസിയിൽ പത്രങ്ങൾ വിതരണം ചെയ്യുന്നതായിരുന്നു..

ലാറി എലിസൺ - ആസ്തി 129 ബില്യൺ യുഎസ്  ഡോളർ 

ഒറാക്കിളിൻ്റെ സഹസ്ഥാപകനായ ലാറി എലിസൺ ആംപെക്‌സ് കോർപ്പറേഷനിൽ പ്രോഗ്രാമറായി തൻ്റെ കരിയർ ആരംഭിച്ചു.

ലാറി പേജ് - ആസ്തി 122 ബില്യൺ യുഎസ്  ഡോളർ 

ലാറി പേജ് 1998 ൽ തൻ്റെ സഹ സ്റ്റാൻഫോർഡ് പിഎച്ച്ഡി വിദ്യാർത്ഥിയായ സെർജി ബ്രിന്നിനൊപ്പം ഗൂഗിൾ സ്ഥാപിച്ചു. 

സെർജി ബ്രിൻ - ആസ്തി 116 ബില്യൺ യുഎസ്  ഡോളർ 

സെർജി ബ്രിൻ 1998 ൽ തൻ്റെ സഹ സ്റ്റാൻഫോർഡ് പിഎച്ച്ഡി വിദ്യാർത്ഥിയായ ലാറി പേജിനൊപ്പം ഗൂഗിൾ സ്ഥാപിച്ചു.
 

click me!