ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം. ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം
ഉമംഗ് ആപ്പ് വഴി ഉപയോക്താക്കൾക്ക് പാസ്‌ബുക്ക് ആക്‌സസ് ചെയ്യാൻ കഴിയും. ഇ-പാസ്ബുക്ക് എങ്ങനെ പരിശോധിക്കും എന്നറിയാം
undefined
ഘട്ടം 1: ഉമംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അത് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: സെർച്ച് ബാറിൽ ‘ഇപിഎഫ്ഒ’ നൽകി തിരയാൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: സേവനങ്ങളുടെ ലിസ്റ്റിൽ നിന്ന് 'പാസ്ബുക്ക് കാണുക' തിരഞ്ഞെടുക്കുക.
ഘട്ടം 4: നിങ്ങളുടെ യുഎഎൻ നമ്പർ, ഒട്ടിപി എന്നിവ നൽകി അഭ്യർത്ഥന സമർപ്പിക്കുക.
ഘട്ടം 5: 'മെമ്പർ ഐഡി' തിരഞ്ഞെടുത്ത് ഇപാസ്ബുക്ക് ഡൗൺലോഡ് ചെയ്യുക.
ഒരാളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ മറ്റ് വഴികളുമുണ്ട്, ഇവ താഴെ പറയുന്നവയാണ്.
1. എസ്എംഎസ്:
യുഎഎൻ-ആക്ടിവേറ്റഡ് ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ പിഎഫ് സംഭാവനയെക്കുറിച്ചും ഇപിഎഫ്ഒയിൽ ലഭ്യമായ ബാലൻസുകളെക്കുറിച്ചും ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ അറിയാകാനാകും.
2. മിസ്‌ഡ് കോൾ:
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ ചെയ്താൽ, യുഎഎൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താവിന്റെ ഇപിഎഫ്ഒ അക്കൗണ്ട് വിവരങ്ങൾ കാണാൻ കഴിയും