എയർ ഇന്ത്യയ്ക്ക് 1.1 കോടി രൂപ പിഴ; ഡിജിസിഎ നടപടി സുരക്ഷാ ലംഘനങ്ങൾക്ക് നടത്തിയതിന്

By Web Team  |  First Published Jan 24, 2024, 2:31 PM IST

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്‌ക്കെതിരായ പരാതിയിൽ ഡിജിസിഎ നടത്തിയ അന്വേഷണംത്തെ തുടർന്ന് റെഗുലേറ്റർ എയർലൈനിന്റെ അക്കൗണ്ടബിൾ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.


മുംബൈ: എയർ ഇന്ത്യയ്ക്ക് 1.1 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ചില വിമാനങ്ങളിലെ സുരക്ഷാ ലംഘനങ്ങൾ ചൂണ്ടികാട്ടിയാണ് പിഴ. ചില റൂട്ടുകളിലെ എയർ ഇന്ത്യയുടെ നിയമലംഘനങ്ങൾ ആരോപിച്ച് എയർലൈനിലെ ഒരു ജീവനക്കാരനിൽ നിന്ന് റെഗുലേറ്ററിന് സുരക്ഷാ റിപ്പോർട്ട് ലഭിച്ചിരുന്നു. 

നിർണായകമായ ചില ദീർഘദൂര റൂട്ടുകളിൽ  എയർ ഇന്ത്യ നടത്തുന്ന സുരക്ഷാ ലംഘനങ്ങൾ ആരോപിച്ച് ഒരു എയർലൈൻ ജീവനക്കാരനിൽ നിന്നുള്ള സ്വമേധയാ സുരക്ഷാ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് എയർ ഇന്ത്യക്ക് എതിരെ സമഗ്രമായ അന്വേഷണം നടത്തിയതെന്ന് ഡിജിസിഎ പറഞ്ഞു. 

Latest Videos

undefined

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്‌ക്കെതിരായ പരാതിയിൽ ഡിജിസിഎ നടത്തിയ അന്വേഷണംത്തെ തുടർന്ന് റെഗുലേറ്റർ എയർലൈനിന്റെ അക്കൗണ്ടബിൾ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഡിജിസിഎ എൻഫോഴ്‌സ്‌മെന്റ് നടപടി ആരംഭിക്കുകയും എയർ ഇന്ത്യയ്‌ക്ക് 1.10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തതായി ഡിജിസിഎ പറഞ്ഞു. 

കഴിഞ്ഞ ദിവസം കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പൈലറ്റുമാരുടെ പട്ടികയിൽ വീഴ്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ഡിജിസിഎ പിഴ ചുമത്തിയിരുന്നു. നവംബറിൽ, യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് റെഗുലേറ്റർ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഡൽഹി, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളിൽ ഡിജിസിഎ വിമാനക്കമ്പനികളിൽ നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. 
 

click me!