ആധാർ പുതുക്കിയില്ലേ? ടെൻഷൻ വേണ്ട, സമയപരിധി നീട്ടി യുഐഡിഎഐ

By Web Team  |  First Published Jun 13, 2024, 7:27 PM IST

സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ ആധാർ ഉടമകൾ തിരക്കു കൂട്ടേണ്ടതില്ല. 


ധാർ ഇതുവരെ പുതുക്കിയില്ലേ? സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി . യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.  

സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ ആധാർ ഉടമകൾ തിരക്കു കൂട്ടേണ്ടതില്ല. 

Latest Videos

undefined

സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.

 പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകൾ വ്യക്തികൾ സമർപ്പിക്കേണ്ടതുണ്ട്. ജൂൺ 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാൽ ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം യുഐഡിഎഐ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 

പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ  അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. 

ഓൺലൈൻ വഴി പുതുക്കാന്‍...

https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക

'ഡോക്യുമെന്റ് അപ്ഡേറ്റ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും

വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക
 

click me!