സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്ന ഇഎല്‍എസ്എസ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് നിക്ഷേപിക്കാനുള്ള അവസാന തീയതി ഏതാണ്?
2023-24 സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചയാണ് ഇത്. ഈ ആഴ്ച നികുതിദായകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലുണ്ട്. അതിലൊന്നാണ്, പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന വ്യക്തികൾ അവരുടെ നികുതി ലാഭിക്കൽ നിക്ഷേപങ്ങളും ചെലവുകളും 2024 മാർച്ച് 31-നകം പൂർത്തിയാക്കിയെന്ന് ഉറപ്പാക്കണം. സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്ന ഇഎല്‍എസ്എസ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് നിക്ഷേപിക്കാനുള്ള അവസാന തീയതി ഏതാണ്?
മാസത്തിലെ അഞ്ചാമത്തെ ശനിയാഴ്ചയായതിനാൽ ഈ ശനിയാഴ്ച അതായത് 30 തിന് ബാങ്കുകൾ പ്രവർത്തിക്കും. എന്നാൽ ദുഃഖവെള്ളിയാഴ്ച മാർച്ച് 29 വെള്ളിയാഴ്ച ബാങ്കുകൾ അടച്ചിരിക്കും. കൂടാതെ, ഈ വെള്ളിയാഴ്ച സ്റ്റോക്ക് മാർക്കറ്റുകളും അടച്ചിരിക്കും. കൂടാതെ ശനിയും ഞായറും പതിവുപോലെ. സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചിരിക്കുന്നതിനാൽ, ഈ മൂന്ന് ദിവസങ്ങളിൽ മ്യൂച്വൽ ഫണ്ട് ഹൗസുകളും അടച്ചിടും. അതിനാൽ മാർച്ച് 28 അതായത് നാളെയാണ് നിക്ഷേപകർക്ക് ഈ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസാന അവസരം ലഭിക്കുക.
undefined
ഫോണിലോ ഇൻ്റർനെറ്റ് ബാങ്കിംഗ് വഴിയോ ആപ്പുകൾ ഉപയോഗിച്ച് ഒരു ഇഎൽഎസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം) മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കാം. ഒരു വ്യക്തി നിക്ഷേപിക്കുമ്പോൾ നിക്ഷേപ പണം സാധാരണയായി ബാങ്ക് അക്കൗണ്ടിൽ നിന്ന് തൽക്ഷണം ഡെബിറ്റ് ചെയ്യപ്പെടുകയും മ്യൂച്വൽ ഫണ്ട് ഹൗസ് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
എന്താണ് ഇഎല്‍എസ്എസ്
ഓഹരികളിലും മറ്റ് അനുബന്ധ സെക്യൂരിറ്റീസുകളിലുമായി മൊത്തം ആസ്തിയുടെ 80 ശതമാനവും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നികുതി ലാഭിക്കുവാനുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും ആകര്‍ഷകമായവയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍. നികുതി ഇളവിന് സഹായിക്കുന്ന നിക്ഷേപ പദ്ധതികളില്‍ ഏററവും കൂടുതല്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപമാണ് ഇഎല്‍എസ്എസ്. 3-5 വര്‍ഷ കാലയളവുകളില്‍ 11-14 ശതമാനം വരെ റിട്ടേണ്‍ ലഭിച്ചിട്ടുണ്ട്. ഓഹരിവിപണിയുമായി ബന്ധപ്പെട്ടതിനാല്‍ ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ ലാഭ നഷ്ട സാധ്യതയുള്ളവയാണ്. റിട്ടേണ്‍ ഒരിക്കലും ഉറപ്പുപറയാനും ആകില്ല. ആദായനികുതി നിയമം 80സി വകുപ്പ് പ്രകാരം 1,50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുന്നു. .ഇതില്‍ നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന നികുതി സ്ലാബിലുള്ള ഒരു നിക്ഷേപകന് 46,800 രൂപ വരെ ലാഭിക്കുവാന്‍ സാധിക്കുന്നു