ഉയർന്ന പലിശ ലഭിക്കുന്ന ഈ പദ്ധതിയിൽ ഇനിയും നിക്ഷേപിക്കാം; സമയപരിധി നീട്ടി എസ്ബിഐ

By Web Team  |  First Published Apr 10, 2024, 8:50 AM IST

സാധാരണ എസ്ബിഐ എഫ്ഡികളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ നിക്ഷേപകർക്ക് ഈ പദ്ധതി വലിയൊരു അവസരമാണ്.  


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് പദ്ധതിയിൽ നിക്ഷേപിക്കാനുള്ള സമയം നീട്ടി. എസ്ബിഐയുടെ ഈ സ്കീമിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കൾക്ക് 2024 സെപ്റ്റംബർ 30 വരെ സമയമുണ്ട്. നിക്ഷേപിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2024 മാർച്ച് 31 ആയിരുന്നു.  സാധാരണ എസ്ബിഐ എഫ്ഡികളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ നിക്ഷേപകർക്ക് ഈ പദ്ധതി വലിയൊരു അവസരമാണ്.  7.6 ശതമാനം പലിശ നൽകുന്ന 400 ദിവസത്തെ എഫ്ഡിയാണ് എസ്ബിഐ ‘അമൃത് കലാഷ്’ പദ്ധതി.

എസ്ബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്  ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു. 

Latest Videos

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.60 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് .50 ശതമാനം കൂടുതൽ നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം. മുതിർന്ന പൗരന്മാർക്ക് അധിക പലിശ ബാങ്കുകൾ എല്ലായ്‌പോഴും വാഗ്ദാനം ചെയ്യാറുണ്ട് അതിനാൽ തന്നെ, മുതിർന്ന പൗരന്മാർ, ജീവനക്കാർ, സ്റ്റാഫ് പെൻഷൻകാർ എന്നിവർക്ക് അതത് വിഭാഗങ്ങൾക്ക് ബാധകമായ അധിക പലിശ നിരക്കുകൾക്ക് അർഹതയുണ്ട് 
 

click me!