മാർച്ച് മാസത്തിൽ ചെയ്ത് തീർക്കേണ്ടതും കാലാവധി അവസാനിക്കുന്നതുമായ ചില സുപ്രധാന കാര്യങ്ങൾ
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത് തീർക്കേണ്ടതും കാലാവധി അവസാനിക്കുന്നതുമായ ചില സുപ്രധാന കാര്യങ്ങളാണ് താഴെ
2023-2024 സാമ്പത്തിക വർഷത്തേക്ക് ആദായനികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന്, മാർച്ച് 31-ന് മുമ്പ് ആവശ്യമായ നിക്ഷേപം നടത്തണം. ഈ തീയതിക്ക് ശേഷം നടത്തുന്ന നിക്ഷേപങ്ങൾക്ക് അടുത്ത വർഷം മാത്രമേ നികുതി ആനുകൂല്യങ്ങൾ ലഭിക്കൂ.
.
എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി: 2023 ഏപ്രിൽ 12 മുതൽ പ്രാബല്യത്തിൽ വരുന്ന 7.10 ശതമാനം പലിശ നിരക്കിൽ 400 ദിവസത്തെ (അമൃത് കലാഷ്) നിക്ഷേപ പദ്ധതി എസ്ബിഐ പുറത്തിറക്കി. ഇത് പ്രകാരം മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. 2024 മാർച്ച് 31 വരെ ഈ പദ്ധതിക്ക് സാധുതയുണ്ടാകും.
എസ്ബിഐ ഭവന വായ്പ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താരതമ്യേന കുറഞ്ഞ പലിശ നിരക്കുകളുള്ള ഭവന വായ്പകൾ നൽകുന്ന പദ്ധതി 2024 മാർച്ച് 31 വരെ തുടരും.
ഐഡിബിഐ ബാങ്കിന്റെ പ്രത്യേക എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 7.05 മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 7.55 മുതൽ 7.75 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഐഡിബിഐ ബാങ്കിന്റെ എഫ്ഡികൾ 2024 മാർച്ച് 31 വരെ മാത്രമേ ലഭിക്കൂ.