പ്രവാസി ക്ഷേമത്തിന് 257.81കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ള 143.81 കോടി രൂപയാണ് ഉയർന്ന വിഹിതം. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിൽ പദ്ധതിക്കായി 25 കോടിയും, പുരധിവാസ പദ്ധതികളുടെ ഏകോപനത്തിന് 44 കോടിയുമുണ്ട്.
ദുബൈ: വിമാന നിരക്കിലെ കൊള്ള അവസാനിപ്പിക്കാൻ ചാർട്ടേർഡ് വിമാനം ഉൾപ്പടെയുള്ളയെക്കുറിച്ച് സംസ്ഥാന ബജറ്റിൽ പരാമർശമില്ല. പ്രവാസി പെൻഷൻ കൂട്ടുന്നത് ഉൾപ്പടെ കാതലായ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചെന്ന വിമർശനവുമായി പ്രതിപക്ഷ പ്രവാസി സംഘടനകൾ രംഗത്തെത്തി. അതേസമയം, നിക്ഷേപങ്ങൾക്കും സ്വകാര്യ മേഖലയ്ക്കുമുള്ള പ്രോത്സാഹനം പ്രവാസി നിക്ഷേപകര ആകർഷിക്കും.
വമ്പൻ പ്രഖ്യാപനങ്ങളില്ല. തുകകൾ കഴിഞ്ഞ വർഷത്തേത്തിൽ നിന്ന് കാര്യമായി മുന്നേറിയിട്ടുമില്ല. എങ്കിലും ക്ഷേമ പദ്ധതികളിൽ നിന്ന് പിന്നോട്ടു പോയില്ലെന്നത് ആശ്വാസം. ഇതാണ് പ്രവാസ ലോകത്തെ സംസ്ഥാന ബജറ്റിന്റെ വിലയിരുത്തൽ. പ്രവാസി ക്ഷേമത്തിന് 257.81കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ള 143.81 കോടി രൂപയാണ് ഉയർന്ന വിഹിതം. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിൽ പദ്ധതിക്കായി 25 കോടിയും, പുരധിവാസ പദ്ധതികളുടെ ഏകോപനത്തിന് 44 കോടിയുമുണ്ട്.
undefined
പക്ഷെ കാതലായ പ്രശ്നങ്ങളിൽ തൊട്ടില്ലെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. വിമാന നിരക്ക് കൊള്ളയിൽ നിന്നും രക്ഷിക്കാനുള്ള ചാർട്ടേർഡ് വിമാനം, വിദേശത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം, പ്രവാസി ക്ഷേമ പെൻഷൻ വർദ്ധനവ് എന്നിവയാണ് ബജറ്റിൽ ഇല്ലാതെ പോയത്. വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും, ക്ഷേമ പദ്ധതികളിൽ നിന്ന് പിന്നോട്ടു പോയില്ലെന്നതിൽ ഊന്നിയാണ് ഇതിനുള്ള മറുപടി. വിദ്യാഭ്യാസം, വിനോദം, ആരോഗ്യമേഖല തുടങ്ങിയവയില്ലാം സ്വകാര്യം നിക്ഷേപം സ്വാഗതം ചെയ്തുള്ള തീരുമാനം ഈ മേഖലയിലുള്ള പ്രവാസികൾക്ക് അവസരമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...