കെ റെയിൽ സിൽവർ ലൈൻ മാതൃകയിൽ സെമി ഹൈ സ്പീഡ് പദ്ധതിയാവും പ്രഖ്യാപിക്കുക. എന്നാൽ അവയിൽ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുണ്ടാകുമോയെന്ന് വ്യക്തമല്ല.
ദില്ലി: രാജ്യത്ത് കൂടുതൽ സെമി ഹൈ-സ്പീഡ് റെയിൽ പദ്ധതികൾക്കുള്ള പ്രഖ്യാപനം കേന്ദ്ര ബജറ്റ് 2022 ൽ പ്രതീക്ഷിക്കുന്നു. 180-200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന ജിക്യു റൂട്ടുകളുടെ പട്ടിക ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
കെ റെയിൽ സിൽവർ ലൈൻ മാതൃകയിൽ സെമി ഹൈ സ്പീഡ് പദ്ധതിയാവും പ്രഖ്യാപിക്കുക. എന്നാൽ അവയിൽ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുണ്ടാകുമോയെന്ന് വ്യക്തമല്ല. പ്രതിപക്ഷം ഒന്നടങ്കം ശക്തമായി എതിർക്കുകയും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
undefined
വന്ദേ ഭാരത് മാതൃകയിൽ കൂടുതൽ ട്രെയിനുകൾ നിർമ്മിക്കാനുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകും. 6500 ഓളം അലുമിനിയം കോച്ചുകളും 1240 ലോക്കോമോട്ടീവുകളും 35000ത്തോളം വാഗണുകളും നിർമ്മിക്കാനുള്ള പ്രഖ്യാപനവും കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കും. അലുമിനിയം കോച്ചുകളിലൂടെ ഊർജ്ജ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. കോച്ചുൽപ്പാദനത്തിനായി അലുമിനിയം പ്ലാന്റുകളിലേക്കുള്ള ബോക്സൈറ്റിന്റെ അളവ് വർധിപ്പിക്കാനും ഇതിലൂടെ കഴിയും.
പുതിയ പദ്ധതികളിലൂടെ ചരക്ക് ഗതാഗതത്തിന്റെ ചെലവ് നാല് ശതമാനത്തോളം കുറയ്ക്കാനാവും. പുതിയ സാങ്കേതിക വിദ്യയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാനുള്ള പ്രൊവിഷനുകളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.