വിദേശത്ത് പഠിക്കണോ; ഓർത്തിരിക്കാം കുറച്ച് സാമ്പത്തിക കാര്യങ്ങൾ

By Web Team  |  First Published Dec 18, 2023, 6:36 PM IST

വിദേശ പഠനത്തിന് ധാരാളം പണം ചിലവാകും, അതിനാൽ വിദ്യാർത്ഥികൾ അവരുടെ സാമ്പത്തിക കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.


ന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യക്ക് പുറത്ത് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു വരികയാണ്. 2022-ൽ 7,50,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയിയെന്നാണ് കണക്ക്. യുഎസിലേക്കും കാനഡയിലേക്കും യുകെയിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം 2021ൽ നിന്ന് ഏകദേശം ഇരട്ടിയായി. വിദേശ പഠനത്തിന് ധാരാളം പണം ചിലവാകും, അതിനാൽ വിദ്യാർത്ഥികൾ അവരുടെ സാമ്പത്തിക കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ബജറ്റ്

Latest Videos

undefined

ചെലവുകൾ മനസിലാക്കുകയും ഒരു ബജറ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാണ്. പണപ്പെരുപ്പവും മാറിക്കൊണ്ടിരിക്കുന്ന വിനിമയ നിരക്കും മനസ്സിലാക്കിയിരിക്കണം.

ചെലവുകൾ

ഒരു ബജറ്റ് ഉണ്ടാക്കുന്നതിന് മുമ്പ്, വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നതിനുള്ള വിവിധ ചെലവുകൾ വിലയിരുത്തണം. ട്യൂഷൻ ഫീസും താമസച്ചെലവും കൂടാതെ, ഭക്ഷണത്തിന്റെയും യാത്രയുടെയും ചെലവ്, ആരോഗ്യ ഇൻഷുറൻസ്, പാഠപുസ്തകങ്ങളുടെയും മറ്റ് പഠന സാമഗ്രികളുടെയും ചെലവ്, ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവുകൾ, മറ്റ് ചെലവുകൾ എന്നിങ്ങനെയുള്ള ദൈനംദിന ജീവിതച്ചെലവുകളും കണക്കിലെടുക്കണം.  

വിദ്യാഭ്യാസ വായ്പ 

വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇഎംഐ കണക്കാക്കാൻ ഒരു ഓൺലൈൻ വിദ്യാഭ്യാസ വായ്പ കാൽക്കുലേറ്റർ ഉപയോഗിക്കാം, തിരിച്ചടവ് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇതിലൂടെ സാധിക്കും. 

ചെലവുകൾ ട്രാക്ക് ചെയ്യുക

വിദ്യാർത്ഥികൾക്ക് അവരുടെ ചെലവുകൾ ട്രാക്ക് ചെയ്യാൻ ബജറ്റിംഗ് ആപ്പുകൾ ഉപയോഗിക്കാം. ചെലവഴിക്കുന്ന തുകയുടെ ഒരു കുറിപ്പ് ഉണ്ടാക്കുന്നത് ബജറ്റിൽ ഉറച്ചുനിൽക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും സഹായിക്കും.

അടിയന്തര ഫണ്ട്

ഒരു എമർജൻസി ഫണ്ട് എപ്പോഴും കരുതണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഇത് ഉപയോഗിക്കാം

പാർട്ട് ടൈം തൊഴിൽ 

നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം തൊഴിലവസരങ്ങളും കണ്ടെത്താനാകും. ഓരോ ആഴ്‌ചയും കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് ആവശ്യമായ  പണം കണ്ടെത്തുന്നതിന് സഹായിക്കും  

click me!