പുതിയ ആദായ നികുതി വ്യവസ്ഥയിൽ ഇനി എത്ര നികുതി ലാഭിക്കാം, അറിയേണ്ടതെല്ലാം

By Web TeamFirst Published Jul 24, 2024, 5:05 PM IST
Highlights

നികുതി സ്ലാബ് പരിഷ്കരിച്ചുവെന്നത് മാത്രമല്ല, സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കിയെന്നതും നികുതിദായകര്‍ക്ക് ഗുണകരമാണ്.

2020ല്‍ നിലവില്‍ വന്ന പുതിയ ആദായ നികുതി സമ്പ്രദായത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം. നികുതി സ്ലാബ് പരിഷ്കരിച്ചുവെന്നത് മാത്രമല്ല, സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കിയെന്നതും നികുതിദായകര്‍ക്ക് ഗുണകരമാണ്. പുതിയ നികുതി സമ്പ്രദായമനുസരിച്ച് നികുതിയൊടുക്കുന്നവര്‍ക്ക് 17,500 രൂപ ലാഭിക്കുന്നതിന് ഇതിലൂടെ സാധിക്കും.

8 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ള വ്യക്തിക്ക് 50,000 രൂപയുടെ സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ കിഴിച്ച് 7.50 ലക്ഷം രൂപയ്ക്കുള്ള നികുതിയായി അടയ്ക്കേണ്ടി വന്നിരുന്നത് 31,200 രൂപയായിരുന്നു. പുതിയ ബജറ്റ് നിര്‍ദേശം അനുസരിച്ച് 8 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ള വ്യക്തിക്ക് 75,000 രൂപയുടെ സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ കിഴിച്ച് 7.25 ലക്ഷം രൂപയ്ക്കുള്ള നികുതിയായി അടയ്ക്കേണ്ടി വരിക 23,400 രൂപയായിരിക്കും. അതായത് 7,800 രൂപ നികുതിയിനത്തില്‍ ലാഭിക്കാം. 25 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 18,200 രൂപ ലാഭിക്കാം.സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 രൂപയാക്കിയതോടെ 7.75 ലക്ഷം വരെ വാര്‍ഷിക വരുമാനക്കാര്‍ക്ക് നികുതിയൊന്നും അടയ്ക്കേണ്ട. പുതിയ നികുതി വ്യവസ്ഥയുടെ സ്ലാബില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വരുത്തുന്ന രണ്ടാമത്തെ മാറ്റമാണിത്. കഴിഞ്ഞ വര്‍ഷം സ്ലാബുകളുടെ എണ്ണം ഏഴില്‍ നിന്നും ആറായി കുറച്ചിരുന്നു

Latest Videos

ശമ്പള വരുമാനക്കാര്‍ക്ക് ആശ്വാസമായി സ്രോതസില്‍ നിന്നും ശേഖരിക്കുന്ന നികുതി (ടിസിഎസ്) ടിഡിഎസില്‍ നിന്നും ഈടാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കൽ, വിദേശനാണ്യ  ചെലവുകൾ, 10 ലക്ഷത്തിന് മുകളിൽ വിലയുള്ള  കാറുകൾ വാങ്ങൽ എന്നിവ ഉൾപ്പെടെയുള്ള ചില ചെലവുകൾക്ക് ടിസിഎസ് ബാധകമാണ്. വിദേശത്തേക്ക് പണം അയക്കുന്ന ആർക്കും തുക 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 20% ടിസിഎസ് അടയ്ക്കണം.

click me!