ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറ് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ദില്ലി: സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.
അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നു ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ 58 മിനിറ്റുകൾകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു 2024 ഫെബ്രുവരിയിൽ നടന്നത്.
undefined
ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറ് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ 2019,2020,2021,2022, 2023 വർഷങ്ങളിലായി അഞ്ച് സമ്പൂർണ ബജറ്റുകളാണ് അവതരിപ്പിച്ചത്.
എന്താണ് ഇടക്കാല ബഡ്ജറ്റ്?
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കേണ്ടി വരിക. ആ സാമ്പത്തിക വർഷത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ, സാധാരണയായി കുറച്ച് മാസങ്ങൾക്കുള്ളിൽ താൽക്കാലിക ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ളതാണ് ഇടക്കാല ബജറ്റ്.
2024 ഏപ്രിൽ 1 ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിനിടയിൽ ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതിനാൽ നിർമ്മല സീതാരാമന് ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.
സമ്പൂർണ യൂണിയൻ ബജറ്റ്
തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ 2024ലെ സമ്പൂർണ യൂണിയൻ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും. മുൻപ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചത് 2019 ഫെബ്രുവരി 1 ന് അന്നത്തെ ധനമന്ത്രിയായ പിയൂഷ് ഗോയൽ ആയിരുന്നു.