നായിഡു നായകൻ, ആന്ധ്രയ്ക്ക് വാരിക്കോരി നൽകിയ ബജറ്റ്, കുതിച്ചുയർന്ന് ആന്ധ്ര കമ്പനികളുടെ ഓഹരി വില

By Web Team  |  First Published Jul 23, 2024, 4:03 PM IST

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഫുഡ്സ്  ഓഹരികൾ 0.37% ഉയർന്ന്  549 രൂപയായി.


നിർണായക സമയത്ത് പിന്തുണ നൽകിയ തെലുങ്ക് ദേശം പാർട്ടിയെയും അവർ ഭരിക്കുന്ന ആന്ധ്രപ്രദേശിനെയും  ധനമന്ത്രി മറന്നില്ല. ബജറ്റിൽ സംസ്ഥാനത്തിന് ധനമന്ത്രി വാരിക്കോരി നൽകിയതോടെ ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരി വിലയും കുത്തനെക്കൂടി. ആന്ധ്ര കമ്പനികളുടെ ഓഹരികളിൽ ആകെ 9 ശതമാനം വർദ്ധനയാണ് ഇന്നുണ്ടായത്. ഗോദാവരി ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്ധ്ര ഷുഗർ ഓഹരി വില 1.35 ശതമാനം ഉയർന്ന്  116 രൂപ 75 പൈസയായി. കെസിപി ഓഹരിവില 4.7 ശതമാനം ഉയർന്ന് 254 രൂപയുമായി. തിരുപ്പതി ആസ്ഥാനമായ അമര രാജ എനർജി ആൻഡ് മൊബിലിറ്റിയുടെ ഓഹരി വില 1.23% ഉയർന്ന് 1551 രൂപ 15 പൈസയായി. വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആവണി ഫീഡ്സ് ഓഹരിവില 8.64% ഉയർന്ന്  669 രൂപ 95 പൈസയായി. ചെമ്മീൻ  കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ചെമ്മീൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഫുഡ്സ്  ഓഹരികൾ 0.37% ഉയർന്ന്  549 രൂപയായി. നേരത്തെ ആന്ധ്രപ്രദേശിൽ ചന്ദ്ര ബാബു നായിഡു  മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ഇതിന്റെ ഓഹരികളിൽ വൻ കുതിപ്പാണ് ഉണ്ടായത്.

Latest Videos

ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. തലസ്ഥാന നഗരിയുടെ വികസനത്തിന് പ്രത്യേക ധനസഹായം നൽകും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തെ മൂന്ന് ജില്ലകളെ പിന്നാക്ക പ്രദേശ വികസന പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

click me!