വിപ്രോയുടെ സ്ഥാനത്താണ് അദാനി പോർട്ട്സിനെ ഉൾപ്പെടുത്തുന്നതെന്ന് സെൻസെക്‌സിനെ ട്രാക്ക് ചെയ്യുന്ന ഏഷ്യാ ഇൻഡക്‌സ് അറിയിച്ചു.
ഇതാദ്യമായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി സെൻസെക്‌സ് സൂചികയിൽ ഇടംപിടിക്കുന്നു. അദാനി പോർട്ട്‌സിനെയാണ് 30 കമ്പനികളുള്ള സെൻസെക്‌സിൽ ഉൾപ്പെടുത്തുന്നത് . വിപ്രോയുടെ സ്ഥാനത്താണ് അദാനി പോർട്ട്സിനെ ഉൾപ്പെടുത്തുന്നതെന്ന് സെൻസെക്‌സിനെ ട്രാക്ക് ചെയ്യുന്ന ഏഷ്യാ ഇൻഡക്‌സ് അറിയിച്ചു. ഉയർന്ന വിപണി മൂല്യം കാരണം അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസിനെ സൂചികയിൽ ഉൾപ്പെടുത്തുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ജൂണ്‍ 24 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി സൂചികയാണ് സെൻസെക്സ്. തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും.
അദാനി പോർട്‌സ് ആൻഡ് സെസിന്റെ വിപണി മൂല്യം 3.06 ലക്ഷം കോടി രൂപയും അദാനി എന്റർപ്രൈസസിന്റെ മൂല്യം 3.86 ലക്ഷം കോടി രൂപയുമാണ്. എന്നിരുന്നാലും, ഏതെങ്കിലും സൂചികയുടെ ചലനം കണക്കാക്കാൻ എക്സ്ചേഞ്ചുകൾ സ്വതന്ത്ര ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ആണ് പരിഗണിക്കുന്നത്. പൊതുനിക്ഷേപകരുടെ പക്കലുള്ള ഓഹരികൾ എത്രയെന്ന് കണക്കാക്കുന്നതാണ് സ്വതന്ത്ര ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ. അതനുസരിച്ച് പ്രൊമോട്ടറുടെ പക്കലുളള്ള അദാനി പോർട്ട്സിന്റെ ഓഹരികൾ 65.9 ശതമാനമാണ്. അദാനി എന്റർപ്രൈസസിന്റേത് 72.6 ശതമാനവും. ഈ സാഹചര്യത്തിലാണ് അദാനി എന്റർപ്രൈസസിനെ സെൻസെക്‌സിൽ ഉൾപ്പെടുത്തിയത്.
സെൻസെക്‌സിന് പുറമെ മറ്റ് നാല് സൂചികകളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെയും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെയും സ്ഥാനത്ത് എസ് ആൻറ് പി ബിഎസ്ഇ ബാങ്ക്ക്‌സിൽ യെസ് ബാങ്കിനെയും കാനറ ബാങ്കിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പേജ് ഇൻഡസ്ട്രീസ്, എസ്ബിഐ കാർഡ്സ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്, ജൂബിലന്റ് ഫുഡ് വർക്ക്സ്, സീ എന്നിവയ്ക്ക് പകരം ആർഇസി, എച്ച്ഡിഎഫ്സി എഎംസി, കാനറ ബാങ്ക്, കമ്മിൻസ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ എസ് ആന്റ് പി ബിഎസ്ഇ 100 സൂചികയിൽ ഉൾപ്പെടുത്തും.