വിപണിയിൽ വമ്പനായി ബിറ്റ്കോയിൻ; ഡിസംബറിന് ശേഷം ആദ്യമായി 50,000 ഡോളർ മൂല്യം

By Web Team  |  First Published Feb 13, 2024, 6:05 PM IST

2021 ഡിസംബറിന് ശേഷം ആദ്യമായി 50,000 ഡോളർ മൂല്യം കൈവരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി ബിറ്റ്കോയിൻ. 


ണ്ട് വർഷത്തിനിടെ ആദ്യമായി 50,000 ഡോളർ മൂല്യം കൈവരിച്ച് ബിറ്റ്‌കോയിൻ. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ 2021 ഡിസംബറിൽ ആണ് 50,000 ഡോളർ എന്ന നിരക്കിൽ അവസാനമായി വ്യാപാരം നടത്തിയത്.2022-ൽ 64 ശതമാനം ഇടിവുണ്ടായ ശേഷം ബിറ്റ്‌കോയിൻറെ മൂല്യം കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ മൂന്നിരട്ടിയായി വർദ്ധിച്ചു.  നിലവിലെ വില 2021 നവംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കായ 69,000 ഡോളറിന് താഴെയാണ്.ബിറ്റ്‌കോയിൻ 50,000 ഡോളർ കടന്നതോടെ മൊത്തം ക്രിപ്റ്റോ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 1.87 ട്രില്യൺ ഡോളറായി ഉയർന്നു

ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾക്ക് (ഇടിഎഫ്) യുണൈറ്റഡ് സ്റ്റേറ്റ്സ് റെഗുലേറ്ററി അംഗീകാരം നൽകിയതിനെ തുടർന്നുള്ള പ്രതീക്ഷയാണ് ഇപ്പോഴത്തെ റാലിക്ക് കാരണം .  ക്രിപ്റ്റോ നിക്ഷേപകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ്. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ് സഹായിക്കും. ഈ വർഷാവസാനം പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്കോയിന് അനുകൂലമായി.  മൈക്രോസ്ട്രാറ്റജി, കോയിൻബേസ് ഗ്ലോബൽ, മാരത്തൺ ഡിജിറ്റൽ എന്നിവയുൾപ്പെടെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കമ്പനികൾ ഫെബ്രുവരി 12-ന് 10 ശതമാനവും 4.8 ശതമാനവും 12 ശതമാനവും നേട്ടം കൈവരിച്ചു.

2024-ൽ പുതിയ ഇടിഎഫുകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് 10 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷ.

click me!