ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബിൽ ഗേറ്റ്‌സ് ഡോളി ചായ്‌വാല ഷോപ്പിൽ 'വൺ ടീ പ്ലീസ്' എന്ന് പറഞ്ഞാണ് എത്തുന്നത്.
'ഇന്ത്യയിൽ എല്ലായിടത്തും പുതുമ കണ്ടെത്താനാകും. നിങ്ങൾ എവിടെ പോയാലും. ഒരു ലളിതമായ ചായ പോലും ഇവിടെ മികച്ചതാണ്'. പറയുന്നത് മറ്റാരുമല്ല, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് ആണ്. ഇനി അദ്ദേഹത്തിന് ചായ ഉണ്ടാക്കിക്കൊടുത്ത ആളെ കൂടി അറിയാം. സോഷ്യൽ മീഡിയയിലെ സ്റ്റാർ ആയ ചായ വിൽപനക്കാരനായ ഡോളി ചായ്‌വാലയാണ് ആ വ്യക്തി. നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപനക്കാരനാണ് ഇദ്ദേഹം. വ്യത്യസ്തമായ ശൈലിയിലുള്ള വസ്ത്ര ധാരണവും ചായ തയാറാക്കലുമാണ് ഡോളിയെ വൈറലാക്കിയത്.
ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബിൽ ഗേറ്റ്‌സ് ഡോളി ചായ്‌വാല ഷോപ്പിൽ 'വൺ ടീ പ്ലീസ്' എന്ന് പറഞ്ഞാണ് എത്തുന്നത്. ചായയ്ക്കുള്ള ഓർഡർ ലഭിച്ച ഡോളി തന്റേതായ പ്രത്യേക ശൈലിയിൽ ചായ തയ്യാറാക്കുന്നു. ഇഞ്ചിയും ഏലക്കായും ചേർത്ത് ഉണ്ടാക്കിയ ചായ ബിൽ ഗേറ്റ്സിനും ഏറെ ഇഷ്ടപ്പെട്ടു. ബിൽ ഗേറ്റ്‌സ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ പെട്ടെന്ന് തന്നെ വൈറലായി
undefined
ആരാണ് ഡോളി ചായ് വാല?
16 വർഷമായി നാഗ്പൂരിലെ സിവിൽ ലൈൻ ഏരിയയ്ക്ക് സമീപം ചായക്കട നടത്തുകയാണ് പത്താംക്ലാസ് വരെ പഠിച്ച ഡോളി ചായ് വാല. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ശൈലിയിൽ ആണ് ഡോളി ചായ്‌വാല ചായ വിളമ്പുന്നത് . ഡോളിയുടെ വേഷവിധാനം തികച്ചും വ്യത്യസ്തമാണ്. സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമാണ് ഡോളിയുടെ വസ്ത്രധാരണവും ഹെയർസ്റ്റൈലും