സ്റ്റോർ ലെവൽ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുക, വിൽപ്പന മെച്ചപ്പെടുത്തുക എന്നിവയാണ് പ്രതിസന്ധി കാലത്തെ മറികടക്കാൻ കമ്പനി ഊന്നൽ നൽകുന്ന മേഖലകൾ.
ദില്ലി: ചെരുപ്പ് വിപണിയിലെ പ്രധാനികളായ ബാറ്റ ഇന്ത്യ, രാജ്യത്ത് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ചെറു നഗരങ്ങളിലേക്കും ഓൺലൈൻ ചാനലുകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ശ്രമം. ചെലവ് കുറയ്ക്കാനും ഉൽപ്പാദനം മെച്ചപ്പെടുത്താനുമൊക്കെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020-21 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം പറയുന്നത്.
സർവൈവ്, റിവൈവ്, റിവൈറ്റലൈസ്, ത്രൈവ് എന്ന നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. സ്റ്റോർ ലെവൽ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുക, വിൽപ്പന മെച്ചപ്പെടുത്തുക എന്നിവയാണ് പ്രതിസന്ധി കാലത്തെ മറികടക്കാൻ കമ്പനി ഊന്നൽ നൽകുന്ന മേഖലകൾ.
undefined
നിലവിൽ 800 നഗരങ്ങളിലും 25000 മൾട്ടി ബ്രാന്റ് ഔട്ട്ലെറ്റുകളിലും കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും ബാറ്റയുടെ മാനേജിങ് ഡയറക്ടർ രാജീവ് ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം എല്ലാ മേഖലയിലും റീടെയ്ൽ വിപണിക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona