എന്താണ് ഗ്രീൻ എഫ്ഡി? ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് ഈ ബാങ്ക്

By Web Team  |  First Published Mar 14, 2024, 5:12 PM IST

ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് സന്ദർശിച്ച് ഏതൊരു ഉപഭോക്താവിനും എളുപ്പത്തിൽ ഗ്രീൻ എഫ്ഡി തുറക്കാനാകും.


ർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീം എന്ന പേരിൽ പുതിയ ഫിക്സഡ് ഡെപോസിറ്റ് ആരംഭിച്ചത് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയാണ്. ആകർഷകമായ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ ലക്ഷ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകുക എന്നതാണ്.  ഗ്രീൻ എഫ്ഡിയിലെ നിക്ഷേപത്തിന് ബാങ്ക് 7.15 ശതമാനം വരെ പലിശ നൽകും. ഈ എഫ്ഡിയിൽ വിവിധ കാലയളവുകളിലേക്ക് നിക്ഷേപം നടത്താം. അവയുടെ പലിശ നിരക്കും വ്യത്യസ്തമാണ്.

ബാങ്ക് ഓഫ് ബറോഡ എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീമിൽ ഒരാൾക്ക് കുറഞ്ഞത് 5000 രൂപ നിക്ഷേപം ആരംഭിക്കാം. ഇതിൽ, ഒറ്റത്തവണ  നിക്ഷേപകന് പരമാവധി രണ്ട് കോടി രൂപ നിക്ഷേപിക്കാം.

ബാങ്ക് ഓഫ് ബറോഡ എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ്: പലിശ നിരക്കുകൾ

ഒരു വർഷം - 6.75 ശതമാനം
1.5 വർഷം - 6.75 ശതമാനം
777 ദിവസം - 7.15 ശതമാനം
1111 ദിവസം - 6.4 ശതമാനം
1717 ദിവസം - 6.4 ശതമാനം
2201 ദിവസം - 6.4 ശതമാനം

ബാങ്ക് ഓഫ് ബറോഡ എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റിന് കീഴിലുള്ള പണം പുനരുപയോഗ ഊർജം,   ഗതാഗതം, ജല സംരക്ഷണം, മാലിന്യ സംസ്കരണം, മലിനീകരണം തടയലും നിയന്ത്രണവും, ഹരിത കെട്ടിടങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ ഹരിത പദ്ധതികൾക്ക് ധനസഹായമെന്ന നിലയ്ക്ക് വിതരണം ചെയ്യും . ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് സന്ദർശിച്ച് ഏതൊരു ഉപഭോക്താവിനും എളുപ്പത്തിൽ ഗ്രീൻ എഫ്ഡി തുറക്കാനാകും. അതേസമയം,  ബാങ്ക് ഓഫ് ബറോഡ വേൾഡ് ആപ്പിലെ രജിസ്‌ട്രേഷൻ നിർത്തി വച്ചിരിക്കുന്നതിനാൽ പുതിയ ഉപഭോക്താക്കൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാകില്ല

click me!